Aadujeevitham: നജീബിന് സ്നേഹ സമ്മാനവുമായി ഡാവിഞ്ചി സുരേഷ്; നജീബിന്റെ നാലടി ഉയരമുള്ള ശിൽപം സമ്മാനിച്ചു

Najeeb Sculpture: ശിൽപത്തിനൊപ്പം കലാകാരന്മാർ വരച്ച ചിത്രങ്ങളും സമ്മാനമായി നൽകി. സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുൻപാണ് ശിൽപം നിർമിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 06:58 PM IST
  • ഫൈബറിലും ഇരുമ്പ് കമ്പികളിലുമാണ് നാലടി ഉയരമുള്ള ശിൽപം നിർമിച്ചിരിക്കുന്നത്
  • നജീബിൻ്റെ വീട്ടിലെത്തിയാണ് സുരേഷ് സ്നേഹ സമ്മാനം നൽകിയത്
Aadujeevitham: നജീബിന് സ്നേഹ സമ്മാനവുമായി ഡാവിഞ്ചി സുരേഷ്; നജീബിന്റെ നാലടി ഉയരമുള്ള ശിൽപം സമ്മാനിച്ചു

ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിന് സ്നേഹ സമ്മാനവുമായി ഡാവിഞ്ചി സുരേഷ്. നജീബിന്റെ നാലടി ഉയരമുള്ള മുഖ ശിൽപമായിരുന്നു സമ്മാനം. കലാകാരന്മാരുടെ കൂട്ടായ്മയായ എക്‌സോട്ടിക് ഡ്രീംസിലെ അംഗങ്ങളും സുരേഷിനൊപ്പം ഉണ്ടായിരുന്നു.

സാധാരണക്കാരനായ ഷുക്കൂറെന്ന നജീബിന്റെ ജീവിതം ആടുജീവിതം സിനിമയായി പരിണമിക്കുമ്പോൾ ഓർമ്മിക്കാൻ സ്നേഹ ശിൽപം ഒരുക്കിയിരിക്കുകയാണ് പ്രശസ്ത ശിൽപിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്.

ALSO READ: പിന്നെയും കടലു കടന്നിരുന്നു, ആർക്കുമറിയില്ല ആ കഥ..! ആടുജീവിതത്തിലെ നജീബ് പറയുന്നു

ഫൈബറിലും ഇരുമ്പ് കമ്പികളിലുമാണ് നാലടി ഉയരമുള്ള ശിൽപം നിർമിച്ചിരിക്കുന്നത്. നോവലിന്റ കവർ പേജിൽ കണ്ടിട്ടുള്ള രൂപത്തിന്റെ കഴുത്തിൽ നിന്നും ഉയർന്നു നിൽക്കുന്ന നജീബിന്റെ തലയും ബുക്കിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന വെള്ളിത്തിരയിൽ പൃഥ്വിരാജിന്റെ സിനിമയിലെ മുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്.

നജീബിൻ്റെ വീട്ടിലെത്തിയാണ് സുരേഷ് ഈ സ്നേഹ സമ്മാനം നൽകിയത്. കലാകാരന്മാരുടെ കൂട്ടായ്മയായ എക്‌സോട്ടിക് ഡ്രീംസിലെ അംഗങ്ങളും ഡാവിഞ്ചി സുരേഷിനൊപ്പം നജീബിന്റെ വീട്ടിലെത്തിയിരുന്നു. ശിൽപത്തിനൊപ്പം കലാകാരന്മാർ വരച്ച ചിത്രങ്ങളും സമ്മാനമായി നൽകി. സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുൻപാണ് ശിൽപം നിർമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News