Actor Aditya Singh Rajput : ബോളിവുഡ് നടൻ ആദിത്യ സിങ് രജ്പുത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Aditya Singh Rajput Death News : അമിതമായ മരുന്ന് ഉപയോഗമാണ് നടന്റെ മരണ കാരണമെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Written by - Zee Malayalam News Desk | Last Updated : May 22, 2023, 06:06 PM IST
  • ഫ്ലാറ്റ് ശുചിമുറിയിലാണ് നടനെ മരിച്ച് നിലയിൽ കണ്ടെത്തിയത്
  • ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല
Actor Aditya Singh Rajput : ബോളിവുഡ് നടൻ ആദിത്യ സിങ് രജ്പുത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ : ബോളിവുഡ് നടനും പരസ്യ മോഡലുമായി ആദിത്യ സിങ് രജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ അന്ധേരിയിലുള്ള നടന്റെ ഫ്ലാറ്റിലെ ശുചിമുറയിലാണ് ആദിത്യ സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സുഹൃത്താണ് ആദിത്യ സിങ് മരിച്ച നിലയിൽ ശുചിമുറിയിൽ കിടക്കുന്നത് ആദ്യം കണ്ടത്. സുഹൃത്തും ഫ്ലാറ്റിന്റെ സെക്യൂരിറ്റിയും ചേർന്നാണ് നടനെ ആശുപത്രിയിൽ എത്തിച്ചത്. അമിതമായ മരുന്നിന്റെ ഉപയോഗമാണ് നടന്റെ മരണകാരണമെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പരസ്യ മോഡലായ ആദിത്യ സിങ് ബോളിവുഡിലെ കാസ്റ്റിങ് കോർഡിനേറ്ററും കൂടിയാണ്. നിരവധി പരസ്യ ചിത്രങ്ങളിൽ ആദിത്യ പ്രധാന താരമായി എത്തിട്ടുണ്ട്. ഡൽഹി സ്വദേശിയായ ആദിത്യ തന്റെ മോഡലിങ് കരിയറിനായി മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു.

ALSO READ : Sarath Babu : നടൻ ശരത് ബാബു അന്തരിച്ചു

ക്രാന്തിവീർ, മെനേ ഗാന്ധി കോ നീം മാരാ എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു ആദിത്യ സിങ്. ഏകദേശം 300ൽ അധികം പരസ്യ ചിത്രങ്ങളിൽ അദിത്യ സിങ് അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് റിയാലിറ്റ് ഷോകളായ സ്പ്ലിറ്റ്സ്വില്ല, ബാഡ് ബോയി തുടങ്ങിയവയുടെ ഭാഗമായിരുന്നു ആദിത്യ സിങ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News