മുംബൈ: സുശാന്ത് സിങിന്റെ മരണവാർത്തയിൽ ഒരുപോലെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും. സുശാന്ത് സിങിന്റെ മാനേജറായ ദിശ സാലിയനും അടുത്തിടെയാണ് ജീവനൊടുക്കിയത്. മാനേജരുടെ മരണവാർത്ത അറിഞ്ഞ് ഞെട്ടൽ മാറും മുന്നേ ആറാം ദിവസം താരവും യാത്രയായി.
Also read: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ബാന്ദ്രയിലെ സ്വവസതിയിൽ ഇന്ന് ഉച്ചയോടെയാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജൂൺ എട്ടിനാണ് സുശാന്തിന്റെ മുൻ മാനേജർ ദിശ സാലിയനെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ 14 മത്തെ നിലയിൽ നിന്നും ദിശ ചാടുകയായിരുന്നു. അതും ആത്മഹത്യ ആയിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.
സുശാന്തിനെ കൂടാതെ വരുൺ ശർമ്മ, ഭാരതി സിങ്, ഐശ്വര്യ റായ് എന്നിവരോടൊപ്പം ദിശ പ്രവർത്തിച്ചിട്ടുണ്ട്. ദിശയുടെ മരണവാർത്ത അറിഞ്ഞ സുശാന്ത് സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തിരിയിരുന്നു. സുശാന്തിന്റെ മരണത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പൊലീസിന്റെ പ്രാഥമിക നിഗമനം ആത്മഹത്യ ആണെന്നാണ്.
Also read: എയർ ഇന്ത്യാ വിമാനത്തിൽ വെച്ച് യാത്രക്കാരൻ മരിച്ചു... !
ഇന്നലെ രാത്രി കൂട്ടുകാർക്കൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷമാണ് താരം ഉറങ്ങാൻ കിടന്നത്. അതിനാൽ രാവിലെ എഴുന്നേൽക്കാൻ വൈകിയതിൽ വീട്ടുജോലിക്കാർക്ക് സംശയമൊന്നും തോന്നിയില്ലായിരുന്നു. ഉച്ചയായിട്ടും മുറിയിൽ നിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ വാതിൽ ചവിട്ടിപൊളിച്ചാണ് വീട്ടുജോലിക്കാരും സുഹൃത്തുക്കളും അകത്ത് കടന്നതെന്നാണ് റിപ്പോർട്ട്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Also read: ഓർഡർ ചെയ്ത കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ലഭിച്ചത് ഭഗവത് ഗീത..!
കഴിഞ്ഞ ആറുമാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായിട്ടാണ് പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത് എന്നാണ് റിപ്പോർട്ട്. അതിന്റെ മെഡിക്കൽ രേഖകൾ പൊലീസ് വീട്ടിൽനിന്നും കണ്ടെത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.