Boomerang Movie: 'അടിച്ചാ...തിരിച്ചടിക്കും'; ചിരി നിറച്ച് 'ബൂമറാം​ഗ്' ട്രെയിലർ, ഫെബ്രുവരിയിൽ റിലീസ്

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് ബൂമറാം​ഗ് നിര്‍മ്മിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 13, 2023, 06:31 PM IST
  • കോമഡി ചിത്രമാണ് ബൂമറാം​ഗ് എന്നത് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.
  • 1.46 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ചിത്രം മികച്ച എന്റർടെയ്നർ ആയിരിക്കും എന്ന പ്രതീക്ഷയാണ് നൽകുന്നത്.
  • ചിത്രം ഫെബ്രുവരി മൂന്നിന് തിയേറ്ററുകളില്‍ എത്തും.
Boomerang Movie: 'അടിച്ചാ...തിരിച്ചടിക്കും'; ചിരി നിറച്ച് 'ബൂമറാം​ഗ്' ട്രെയിലർ, ഫെബ്രുവരിയിൽ റിലീസ്

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്‌, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ബൂമറാംഗിന്റെ ട്രെയിലറെത്തി. കോമഡി ചിത്രമാണ് ബൂമറാം​ഗ് എന്നത് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. 1.46 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ചിത്രം മികച്ച എന്റർടെയ്നർ ആയിരിക്കും എന്ന പ്രതീക്ഷയാണ് നൽകുന്നത്. ചിത്രം ഫെബ്രുവരി മൂന്നിന് തിയേറ്ററുകളില്‍ എത്തും. 2022 ജൂലൈയിൽ റിലീസ് ചെയ്യുമെന്ന് കരുതിയ ചിത്രമാണ് ബൂമറാം​ഗ്. നേരത്തെയിറങ്ങിയിട്ടുള്ള ചിത്രത്തിന്റെ അപ്ഡേറ്റുകളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനു സുധാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കൃഷ്‍ണദാസ് പങ്കിയാണ്. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മൂഡയുടെ തിരക്കഥയും കൃഷ്ണദാസിന്റേത് ആയിരുന്നു. വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന നിർവഹിച്ചിരിക്കുന്നത് അജിത് പെരുമ്പാവൂർ ആണ്. സംഗീതം ഒരുക്കിയിരിക്കുന്നത് സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം കെ പി. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി ഏലൂർ, കലാസംവിധാനം ബോബൻ കിഷോർ.

Also Read: Manju Warrier: 'താങ്ക്യൂ സർ! നിങ്ങൾ നിങ്ങളായിരിക്കുന്നതിന്'; അജിത്തിനൊപ്പമുള്ള ചിത്രങ്ങളുമായി മഞ്ജു വാര്യർ

 

കോമഡി - ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ബൂമറാം​ഗ്. സാമൂഹിക മാധ്യമങ്ങൾ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, അതിനെ എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നും ഉള്ളതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് സാങ്കല്പികമായി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബൂമറാം​ഗ് എന്നാണ് സംവിധായകൻ പറയുന്നത്. ചിത്രത്തിൽ  അഖിൽ കവലയൂർ, ഹരികൃഷ്ണൻ, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്‍മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News