Bro Daddy First Look : ബ്രോ ഡാഡിയുടെ ഷൂട്ടിങ് ആരംഭിച്ചു; അടിപൊളി ലുക്കിൽ പൃഥ്വിയുടെയും കല്യാണിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി

ആദ്യഘട്ടത്തിൽ കല്യാണിയുടെയും പ്രിത്വിരാജിന്റെയും ഭാഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 03:04 PM IST
  • ഹൈദരാബാദിലാണ് ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിക്കുന്നത്.
  • പൃഥ്വിരാജ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്.
  • ചിത്രത്തിൽ (Brodaddy) പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നുണ്ട്. അതിനോടൊപ്പം തന്നെ കല്യാണി പ്രിയദർശനും എത്തുന്നുണ്ട്.
    ആദ്യഘട്ടത്തിൽ കല്യാണിയുടെയും പ്രിത്വിരാജിന്റെയും ഭാഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്.
Bro Daddy First Look : ബ്രോ ഡാഡിയുടെ ഷൂട്ടിങ് ആരംഭിച്ചു; അടിപൊളി ലുക്കിൽ പൃഥ്വിയുടെയും കല്യാണിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി

Kochi : മോഹൻലാൽ (Mohanlal) നായകനായി എത്തുന്ന പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡിയുടെ (Brodaddy) ഷൂട്ടിങ് ആരംഭിച്ചു. ഹൈദരാബാദിലാണ് ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിക്കുന്നത്. പൃഥ്വിരാജ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്.

ചിത്രത്തിൽ (Brodaddy) പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നുണ്ട്. അതിനോടൊപ്പം തന്നെ കല്യാണി പ്രിയദർശനും എത്തുന്നുണ്ട്. ഇരുവരുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. പൃഥ്വിരാജ് തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ആദ്യഘട്ടത്തിൽ കല്യാണിയുടെയും പ്രിത്വിരാജിന്റെയും ഭാഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്. മോഹൻലാലും ഉടൻ തന്നെ ഷൂട്ടിങിനായി ഹൈദരാബാദിൽ എത്തും.

ALSO READ: Prithviraj വീണ്ടും സംവിധായകനാകുന്നു, നായകൻ Mohanlal തന്നെ, പക്ഷെ സിനിമയുടെ പേര് Empuraan അല്ല

നർമ്മത്തിൽ ചാലിച്ച കുടുംബ ചിത്രമാണ് ഒരുക്കുന്നത്. പ്രേക്ഷകരെ പുഞ്ചിരി നൽകാനും ചിരി നൽകാനും വീണ്ടും ആസ്വദിക്കാനുമായിട്ടുള്ള ഒരു ചിത്രമാകുമെന്ന് തങ്ങൾ വിശ്വസിക്കുന്നു എന്ന് പൃഥ്വിരാജ് (Prithviraj) സോഷ്യൽ മീഡയിൽ പങ്കുവെച്ച കുറുപ്പിൽ പറഞ്ഞിരുന്നു. ഉടൻ അല്ല എത്രയും വേഗം തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് താരം അറിയിച്ചിരുന്നു.

ALSO READ: Mohanlal Aarattu : മോഹൻലാലിൻറെ ആറാട്ട് തീയേറ്ററുകളിൽ എത്തുന്നു ; ഒക്ടോബർ 14 ന് റിലീസ് ചെയ്യും

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷഹീർ എന്നിവാരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഓൾഡ് മോങ്ക്സ് ഡിസൈൻസിലെ എന്ന് ഡിസൈനിങ് സ്ഥാപനത്തിലെ എൻ ശ്രീജിത്തും, ബിബിൻ മാളിയേക്കലുമാണ് ചിത്രത്തിന്ര തിരക്കഥ രചിച്ചിരിക്കുന്നത്. 

ALSO READ:  Cold Case OTT റിലീസ് തിയതി പ്രഖ്യാപിച്ചു, കുറ്റാന്വേഷകനായി പൊലീസ് വേഷത്തിൽ പൃഥ്വിരാജ് വീണ്ടുമെത്തുന്നു

ആമേൻ എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്ത അഭിന്ദൻ രാമാനുജമാണ് ഛായഗ്രഹകൻ. ദീപക് ചിത്രത്തിന് സംഗീതം ഒരുക്കും. മോഹൻലാലിനെ (Mohanlal) നായകനാക്കി ചിത്രീകരിച്ച ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സംവിധായകന്റെ വേഷം ആദ്യം അണിയുന്നത്. തുടർന്ന് ഇതെ കൂട്ടുകെട്ടിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാൻ പ്രഖ്യാപിച്ചിരുന്നു. അതിന് മുമ്പായിട്ടാണ് ബ്രോ ഡാഡി ചിത്രീകരിക്കമെന്നാണ് പൃഥ്വിരാജ് അറിയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News