പട്ന: ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തില്‍ ബോളിവുഡ് പ്രമുഖര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ചലച്ചിത്ര താരം സല്‍മാന്‍ ഖാന്‍, നിര്‍മ്മാതാവ് ഏക്താ കപൂര്‍, സംവിധായകരായ കരണ്‍ ജോഹര്‍, സഞ്ജയ് ലീലാ ബന്‍സാലി എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഡ്വ. സുധീര്‍ കുമാര്‍ ഒജ്ഹയാണ് എട്ടു പേര്‍ക്കെതിരെ ബീഹാര്‍ കോടതിയില്‍ പരാതി നല്‍കിയത്. ഐപിസിയുടെ 306, 109, 504 & 506 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സുഷാന്തിന്‍റെ മരണ വാര്‍ത്ത കേട്ട നിരാശ, രാജ്പുത് കുടുംബത്തിന് ആഘാതമായി മറ്റൊരു മരണം...
സുഷാന്തിനെ ഏഴു ചിത്രങ്ങളില്‍ നിന്നും പുറത്താക്കിയെന്നും പല സിനിമകളും റിലീസ് ചെയ്യാനുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇത്തരമൊരു സഹചര്യമാണ് ഇത്രയും വലിയൊരു നീക്കം നടത്താന്‍ താരത്തെ പ്രേരിപ്പിച്ചത്.
ജൂണ്‍ 14നാണ് ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ സുഷാന്തിനെ കണ്ടെത്തിയത്. സുഷാന്തിന്‍റെ ആത്മഹത്യയ്ക്ക് പിന്നിലെ പ്രൊഫഷണല്‍ പ്രശ്നങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പെന്‍ഷന്‍ പ്രായം 58ലേക്ക്...? പ്രൊബേഷന്‍ പൂര്‍ത്തിയാക്കും വരെ 75% ശമ്പളം?
'കൈ പൊ ചെ' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ സുഷാന്ത് 'എംഎസ് ധോണി;ദി അണ്‍ടോള്‍ഡ് സ്റ്റോറി', 'കേദാര്‍നാഥ്', ചിചോരെ', തുടങ്ങിയ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സുഷാന്തിന്‍റെ മരണത്തോടെ ചലച്ചിത്ര മേഖലയിൽ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്നുപറഞ്ഞ് കങ്കണ റണാവത്, പ്രകാശ് രാജ്, അഭിനവ് കശ്യപ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.