Pathaan Row: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിയ്ക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ റിലീസ് ആകാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് വിദേശ രാജ്യങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു.
എന്നാല്‍, ഇന്ത്യയില്‍ പത്താന്‍ ചിത്രത്തിനെതിരെ ഇപ്പോഴും വിവാദം കൊഴുക്കുകയാണ്. വലിയ വിദ്വേഷ പ്രചാരണമാണ് ചിത്രത്തിനെതിരെ നടക്കുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ പ്രമോഷനെതിരെ രംഗത്തെത്തിയിരുന്നു. അഹമ്മദാബാദിലെ കര്‍ണാവതിയിലുള്ള സിനിമ തിയേറ്ററില്‍ ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറുകയും ചിത്രത്തിന്‍റെ പോസ്റ്റര്‍ തകര്‍ക്കുകയും ചെയ്തു. ജയ് ശ്രീറാം എന്ന് അലറി വിളിച്ച് കൊണ്ടാണ് പ്രവര്‍ത്തകര്‍ സിനിമ തിയേറ്ററിലേയ്ക്ക് അതിക്രമിച്ചു കയറിയത്.
Also Read: Pathaan Release: വിദേശത്തും ഷാരൂഖ് ഖാന്‍ ക്രേസ്, അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയ ദിവസം തന്നെ ഹൗസ് ഫുള്‍
അതേസമയം, ചിത്രത്തില്‍ സാരമായ മാറ്റങ്ങള്‍ വരുത്താന്‍ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതായത്, ചിത്രത്തില്‍ നിന്നും ദീപിക പദുകോണിന്‍റെ നിതംബ ഷോട്ടുകൾ നീക്കം ചെയ്യാനാണ് നിര്‍ദ്ദേശം.
Also Read: Besharam Rang Controversy: ദീപിക പദുകോണിനെതിരെ ലൈംഗികാതിക്രമ പരാമർശം, കമാല്‍ ഖാനെതിരെ കോടതിയെ സമീപിക്കാന്‍ ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻ-ദീപിക പദുകോൺ ചിത്രം പത്താൻ 2022 ജനുവരി 25-ന് റിലീസിനായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC)ഇതിനോടകം അനുമതി നൽകി. YRF-ന്‍റെ സ്പൈ ആക്ഷൻ-ത്രില്ലറിൽ വരുത്തിയ ചില പ്രധാന വെട്ടിച്ചുരുക്കലുകളോടെ CBFC വീണ്ടും അവലോകനം നടത്തിയാണ് അനുമതി നല്‍കിയിരിയ്ക്കുന്നത്.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ, ജോൺ എബ്രഹാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...