Chattambi Promo Song : "ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത്"; ചട്ടമ്പിയിലെ ശ്രീനാഥ്‌ ഭാസി പാടിയ ഗാനമെത്തി

Chattambi Movie Promo SOng Released : ശേഖർ മേനോൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് കൃപേശാണ്. ഗാനത്തിന് വേണ്ടി ഗിത്താറും ബാസും ചെയ്തിരിക്കുന്നത് ശ്രീനാഥ്‌ ഭാസിയുടെ അനിയൻ ശ്രീകാന്ത് ഭാസിയാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2022, 05:30 PM IST
  • ശ്രീനാഥ്‌ ഭാസി പാടിയ ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത് എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • ശേഖർ മേനോൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് കൃപേശാണ്.
  • ഗാനത്തിന് വേണ്ടി ഗിത്താറും ബാസും ചെയ്തിരിക്കുന്നത് ശ്രീനാഥ്‌ ഭാസിയുടെ അനിയൻ ശ്രീകാന്ത് ഭാസിയാണ്.
  • ശ്രീനാഥ്‌ ഭാസിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചട്ടമ്പിയിലേതെന്നാണ് പ്രതീക്ഷിക്കുന്നത്.
Chattambi Promo Song : "ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത്"; ചട്ടമ്പിയിലെ ശ്രീനാഥ്‌ ഭാസി പാടിയ ഗാനമെത്തി

കൊച്ചി : ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ചട്ടമ്പിയിലെ പ്രോമോ ഗാനം പുറത്തുവിട്ടു. ശ്രീനാഥ്‌ ഭാസി പാടിയ ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത് എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ശേഖർ മേനോൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് കൃപേശാണ്. ഗാനത്തിന് വേണ്ടി ഗിത്താറും ബാസും ചെയ്തിരിക്കുന്നത് ശ്രീനാഥ്‌ ഭാസിയുടെ അനിയൻ ശ്രീകാന്ത് ഭാസിയാണ്. ശ്രീനാഥ്‌ ഭാസിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചട്ടമ്പിയിലേതെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് എസ് കുമാറാണ്. ചിത്രം നിർമ്മിക്കുന്നത് ആസിഫ് യോഗിയാണ്. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ചട്ടമ്പി. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ഗ്രേസ് ആന്റണി, മൈഥിലി, ഗുരു സോമസുന്ദരം, ബിനു പപ്പു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ റിലീസിങ് തീയതി ഇനിയും പുറത്ത് വിട്ടിട്ടില്ല.  ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.

ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഡോൺ പാലത്തറയും, തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അലക്സ് ജോസഫുമാണ്. ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം 1995 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, കൂട്ടാറിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ഫസ്റ്റ് ലുക്കിൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൻറെ ടീസറിലും 1994 - 1995 കാലഘട്ടത്തിൽ പുറത്തിറങ്ങിയ മഹാനദി, ബാഷ തുടങ്ങിയ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചട്ടമ്പിക്കുണ്ട്. 

ALSO READ: Chattambi Movie Teaser : "ഓ ഇടിക്കാനറിയത്തിലെ... അഭിനയിച്ചിട്ട് എന്നാ കാര്യം"; ശ്രീനാഥ് ഭാസിക്ക് പിറന്നാൾ സമ്മാനമായി ചട്ടമ്പിയുടെ ടീസർ

സഹനിർമ്മാതാക്കൾ: സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സിറാജ്, കലാസംവിധാനം: സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈനർ: മഷർ ഹംസ, സംഗീതം: ശേഖർ മേനോൻ, മേക്കപ്പ്: റോണക്സ് സേവ്യർ, എഡിറ്റർ: ജോയൽ കവി, സ്റ്റണ്ട്: ഫീനിക്സ് പ്രഭു, സൗണ്ട് ഡിസൈനർ: അരുൺ രാമവർമ്മ, ശബ്ദമിശ്രണം: ഡാൻ ജോസ്, നിർമ്മാണ ശബ്ദമിശ്രണം: ജിത്തു സി രത്നൻ, വരികൾ: കൃപേഷ് അയ്യപ്പൻകുട്ടി, ഗായകർ: ശ്രീനാഥ് ഭാസി, കൃപേഷ് അയ്യപ്പൻകുട്ടി, സ്റ്റിൽ: അഖിൽ രാജ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, ലൈൻ പ്രൊഡ്യൂസർ: കേറ്റ് ഡാർലിംഗ്, പിആർഒ: ആതിര ദിൽജിത്ത്

ശ്രീനാഥ് ഭാസിയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ്  "പടച്ചോനേ ഇങ്ങള് കാത്തോളീ".  ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. ആൻ ശീതളും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.  ചിത്രം സംവിധാനം ചെയ്യുന്നത് ബിജിത്ത് ബാലയാണ്. കുടുംബ - ഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ.  പടച്ചോനേ ഇങ്ങള് കാത്തോളീ ഒരു മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. മലയാള സിനിമ മേഖലയിലെ ഇരുപത്തിയഞ്ചില്‍ പരം നടി - നടന്മാർ ചേർന്നാണ് ചിത്രത്തിൻറെ ഫേസ്‌ബുക്കിലൂടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.  ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News