ഗംഭീര പ്രകടനവുമായി വിക്രം; Cobra ടീസർ പുറത്ത്

അഭിനയത്തിനപ്പുറം ആരാധകരോടുള്ള താരത്തിന്റെ ഇടപെടലുകളാണ് കൂടുതൽ ശ്രദ്ധ നേടാറുള്ളത്.   

Written by - Ajitha Kumari | Last Updated : Jan 9, 2021, 09:28 PM IST
  • തെന്നിന്ത്യ മുഴുവനും നിരവധി ആരാധകരുള്ള ഒരു താരമാണ് ചിയാൻ വിക്രം.
  • വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ ഞെട്ടിപ്പിക്കാന്‍ വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കോബ്ര.
  • ചിത്രത്തിൽ താരം എത്തുന്നത് ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്.
ഗംഭീര പ്രകടനവുമായി വിക്രം; Cobra ടീസർ പുറത്ത്

തെന്നിന്ത്യ മുഴുവനും നിരവധി ആരാധകരുള്ള ഒരു താരമാണ് ചിയാൻ വിക്രം (Chiyaan Vikram).  അഭിനയത്തിനപ്പുറം ആരാധകരോടുള്ള താരത്തിന്റെ ഇടപെടലുകളാണ് കൂടുതൽ ശ്രദ്ധ നേടാറുള്ളത്. ഏതൊരു കഥാപാത്രത്തെയും അതിന്റെതായ പൂര്‍ണ്ണതയില്‍ എത്തിക്കാൻ താരത്തിന് നല്ല കഴിവാണ്.  

ഇപ്പോഴിതാ താരം അതിഗംഭീര പ്രകടനം കാഴ്ചവച്ച കോബ്രയുടെ ടീസർ (Cobra Teaser) പുറത്തിറങ്ങിയിരിക്കുകയാണ്.   വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ ഞെട്ടിപ്പിക്കാന്‍ വിക്രം (Chiyaan Vikram) കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കോബ്ര. ചിത്രത്തിൽ താരം എത്തുന്നത് ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്.

Also Read: viral video: മാർഗഴിയഴകിൽ നവ നായികമാർ..! 

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും മലയാളീതാരം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.  ഇര്‍ഫാന്‍ പഠാൻ (Irfan Pathan) വില്ലന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുക 'എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്' എന്ന ടാഗ് ലൈനോടെയാണ്.  കോബ്ര ഒരു ത്രില്ലർ ഗണത്തിൽപ്പെടുത്താൻ പറ്റുന്ന ഒരു ചിത്രമാണ്.  ചിത്രത്തിൽ നായികയായെത്തുന്നത് കെജിഎഫിലൂടെ (KGF) പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ്.  സംഗീതം നിർവഹിച്ചിരിക്കുന്നത് എ. ആർ റഹ്മാനാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News