'ലൂസിഫർ' സാത്താന്‍ സിനിമ!!

ലൂസിഫർ എന്നത് സാത്താന്‍റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത് 

Last Updated : Mar 29, 2019, 04:33 PM IST
 'ലൂസിഫർ' സാത്താന്‍ സിനിമ!!

കൊച്ചി: മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 

എന്നാല്‍, ലൂസിഫറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ക്രിസ്തീയ സംഘടന. സഭയെയും ക്രിസ്തീയ മൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിക്കുന്ന ചിത്രമാണ് ലൂസിഫര്‍ എന്നാണ് സംഘടന പറയുന്നത്. 

സാത്താനും അവന്‍റെ നാമത്തിനും കൈയ്യടിയും ആര്‍പ്പുവിളിയും നേടിക്കൊടുക്കുന്ന ചിത്രമാണ് ലൂസിഫറെന്നും ഇവര്‍ പറയുന്നു. 

കേരള ക്രിസ്ത്യൻ ഡെമോക്രാറ്റിക് മൂവ്മെന്‍റ് എന്ന സംഘടനയാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് പ്രതിഷേധം അറിയിച്ചത്. 

ജീവിതമൂല്യങ്ങൾ അവതരിപ്പിക്കുന്നതും ,നല്ല സന്ദേശങ്ങൾ നൽകുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്‌.

ലൂസിഫർ എന്നത് സാത്താന്‍റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത് ,അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും - ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

സിനിമയെ പിന്തുണച്ചും ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ചും നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. യുവനടന്‍ പൃഥിരാജ് ആദ്യമായി സംവിധായകനാവുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്. 

More Stories

Trending News