Christy Trailer: മാളവികയെ പ്രണയിച്ച് മാത്യു; 'ക്രിസ്റ്റി' ട്രെയിലർ പുറത്ത്

മാലിദ്വീപും തിരുവനന്തപുരത്തെ പൂവാറും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 10:56 AM IST
  • റിലീസിന് മുന്‍പേ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ക്രിസ്റ്റി.
  • ചിത്രത്തിൻ്റെ ടീസറിനും ​ഗാനങ്ങൾക്കും മികച്ച അഭിപ്രായങ്ങൾ ലഭിച്ചിരുന്നു.
  • ഫെബ്രുവരി 17ന് ചിത്രം ബി​ഗ് സ്ക്രീനിലെത്തും.
Christy Trailer: മാളവികയെ പ്രണയിച്ച് മാത്യു; 'ക്രിസ്റ്റി' ട്രെയിലർ പുറത്ത്

യുവതാരങ്ങളായ മാത്യൂ തോമസ് മാളവിക മോഹനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രമായ ക്രിസ്റ്റിയുടെ ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി. റിലീസിന് മുന്‍പേ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ക്രിസ്റ്റി. ചിത്രത്തിൻ്റെ ടീസറിൻ്റെ ​ഗാനങ്ങൾക്കും മികച്ച അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. ഫെബ്രുവരി 17ന് ചിത്രം ബി​ഗ് സ്ക്രീനിലെത്തും. 

സംവിധായകൻ്റെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനുമാണ്. തന്നെക്കാള്‍ മുതിര്‍ന്ന യുവതിയെ പ്രണയിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ക്രിസ്റ്റിയുടേത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം റൊമാന്റിക്ക് ഫീൽ ​ഗുഡ് സിനിമയാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. 

Also Read: Hridayam: പ്രണയദിനത്തില്‍ റീ റിലീസിന് ഒരുങ്ങി ഹൃദയം; പ്രഖ്യാപനവുമായി വിശാഖും വിനീതും

 

മാലിദ്വീപും തിരുവനന്തപുരത്തെ പൂവാറും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പട്ടം പോലെ എന്ന ദുൽഖ‌‌ർ സൽമാൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാളവിക മോഹനൻ ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റി. പ്രശസ്ത ചലച്ചിത്ര ഛായാ​ഗ്രാഹകൻ കെ യു മോഹനൻ്റെ മകൾ കൂടിയാണ് മാളവിക. 

ആനന്ദ് സി. ചന്ദ്രനാണ് ക്രിസ്റ്റിയുടെ‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മനു ആന്റണിയാണ് ചിത്രസംയോജനം. വിനായക് ശശികുമാർ, അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News