Cirkus Movie Review: പുതിയ കുപ്പിയിലടച്ച പഴയ വീഞ്ഞ്; സർക്കസ് റിവ്യൂ

ഈ രണ്ട് ഇരട്ടകളെയും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ജീവിക്കുന്ന മാതാപിതാക്കൾ ദത്തെടുക്കുന്നു. കൂടെയുള്ളത് സ്വന്തം സഹോദരനാണെന്ന ധാരണയിൽ രണ്ട് കുടുംബങ്ങളിൽ അവർ വളരുന്നു. എന്നാൽ വര്‍ഷങ്ങൾക്ക് ശേഷം ഈ നാല് പോരും ഒരേ സ്ഥലത്ത് എത്തിപ്പെടുന്നു. തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് സർക്കസ് എന്ന ചിത്രത്തിന്‍റെ പ്രമേയം.

Written by - Ajay Sudha Biju | Edited by - Zee Malayalam News Desk | Last Updated : Dec 24, 2022, 07:00 PM IST
  • ഗോൽമാൽ സീരീസിൽ മാത്രം പ്രേക്ഷകർ കണ്ട് ശീലിച്ച ചില കഥാപാത്രങ്ങളും സ്ഥലങ്ങളും സർക്കസിലും ആവർത്തിച്ചിട്ടുണ്ട്.
  • രസകരമായ രംഗങ്ങൾ നിരവധി ഉണ്ടെങ്കിലും പലതും അനാവശ്യമായി ചിത്രത്തിന്‍റെ കഥയെ വലിച്ച് നീട്ടുന്ന ഫീലാണ് നൽകിയത്.
  • രണ്ടാം പകുതിയിൽ നിരവധി രസകരമായ തമാശ രംഗങ്ങൾ ഉണ്ട്. രൺവീർ സിങ്ങിന്‍റെ കോമഡി രംഗങ്ങളിലുള്ള ടൈമിങ്ങ് വളരെ മികച്ചതായിരുന്നു.
Cirkus Movie Review: പുതിയ കുപ്പിയിലടച്ച പഴയ വീഞ്ഞ്; സർക്കസ് റിവ്യൂ

രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ രൺവീർ സിങ്ങ് നായകനായി അഭിനയിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് സർക്കസ്. ഇത് രണ്ടാമത്തെ തവണയാണ് രൺവീർ സിങ്ങിനെ നായകനാക്കി ഒരു രോഹിത് ഷെട്ടി ചിത്രം പുറത്തിറങ്ങുന്നത്. 2018 ൽ രൺവീർ സിങ്ങ് - രോഹിത് ഷെട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിംബ എന്ന ചിത്രം വൻ വിജയമായി മാറിയിരുന്നു. സർക്കസിൽ രൺവീർ സിങ്ങിന് പുറമേ ജാക്വിലിൻ ഫെർണാണ്ടസ്, പൂജ ഹെഗ്ഡെ, വരുൺ ശർമ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൈക്കുഞ്ഞായിരുന്നപ്പോൾ പരസ്പരം അകന്ന് പോകുന്ന രണ്ട് ഇരട്ടകുട്ടികളുടെ കഥയാണ് സർക്കസിൽ പറയുന്നത്. 

ഈ രണ്ട് ഇരട്ടകളെയും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ജീവിക്കുന്ന മാതാപിതാക്കൾ ദത്തെടുക്കുന്നു. കൂടെയുള്ളത് സ്വന്തം സഹോദരനാണെന്ന ധാരണയിൽ രണ്ട് കുടുംബങ്ങളിൽ അവർ വളരുന്നു. എന്നാൽ വര്‍ഷങ്ങൾക്ക് ശേഷം ഈ നാല് പോരും ഒരേ സ്ഥലത്ത് എത്തിപ്പെടുന്നു. തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് സർക്കസ് എന്ന ചിത്രത്തിന്‍റെ പ്രമേയം. സാധാരണയായി പ്രിയദർശൻ ചിത്രങ്ങളിൽ കണ്ട് വരാറുള്ള, കഥാപാത്രങ്ങൾ തമ്മിലെ കൺഫ്യൂഷനും അവരുടെ ഓട്ടവുമൊക്കെയാണ് സർക്കസ് എന്ന രോഹിത് ഷെട്ടി സിനിമയിലും കാണാൻ സാധിച്ചത്. രോഹിത് തന്‍റെ ഗോൽമാൽ സീരീസിലുള്ള ചിത്രങ്ങളുടെ ഒരു പാറ്റേൺ സർക്കസിലും പിൻതുടർന്നത് കാണാൻ സാധിക്കും. 

Read Also: J J Abhijith: വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയ പരാതി; ജെ ജെ അഭിജിത്തിനെ സസ്പെൻഡ് ചെയ്തു

ഗോൽമാൽ സീരീസിൽ മാത്രം പ്രേക്ഷകർ കണ്ട് ശീലിച്ച ചില കഥാപാത്രങ്ങളും സ്ഥലങ്ങളും സർക്കസിലും ആവർത്തിച്ചിട്ടുണ്ട്. രണ്ട് സ്ഥലങ്ങളിൽ ജീവിക്കുന്ന രണ്ട് ഇരട്ട സഹോദരന്മാരുടെയും ജീവിത പശ്ചാത്തലം പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതാണ് സർക്കസിന്‍റെ ആദ്യ പകുതി. ഏതാണ്ട് ഇന്‍റർവെല്ലിനോട് അടുപ്പിച്ച് മാത്രമാണ് ചിത്രത്തിന്‍റെ ശരിക്കുള്ള കഥ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ ആദ്യ പകുതി കുറച്ച് വിരസമായിരുന്നു. രണ്ടാം പകുതിയിൽ നിരവധി രസകരമായ തമാശ രംഗങ്ങൾ ഉണ്ട്. രൺവീർ സിങ്ങിന്‍റെ കോമഡി രംഗങ്ങളിലുള്ള ടൈമിങ്ങ് വളരെ മികച്ചതായിരുന്നു. 

ഇതിന് മുൻപ് സിംബ, സൂര്യവൻശി എന്നീ ചിത്രങ്ങളിൽ രൺവീർ സിങ്ങിന്‍റെ ഏതാനും നർമ്മ രംഗങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഒരു മുഴുനീള ചിത്രത്തിൽ കോമഡി വേഷം കൈകാര്യം ചെയ്യുന്നത് ഇത് ആദ്യമായിരുന്നു. കോമഡി രംഗങ്ങൾക്ക് കൂടുതൽ രസം പകരാൻ ജോണി ലീവർ, സഞ്ചയ് മിശ്ര, മുകേഷ് തിവാരി തുടങ്ങി നിരവധി താരങ്ങളും സർക്കസിൽ ഉണ്ടായിരുന്നു. പക്ഷെ രോഹിത് ഷെട്ടിയുടെ മുൻ ചിത്രങ്ങള്‍ തീയറ്ററിൽ സൃഷ്ടിച്ച കൂട്ടച്ചിരിയും കൈയടിയും സർക്കസിന് ഉണ്ടാക്കാൻ സാധിക്കുന്നില്ല. 

Read Also: എട്ട് വയസ്സുള്ള മകളുമായി കെ റെയിൽ സമരത്തിന്; വലിച്ചിഴച്ച് കൊണ്ടു പോയ പോലീസിൻറെ തന്നെ സമൻസ് റോസ്ലിനെതിരെ

രസകരമായ രംഗങ്ങൾ നിരവധി ഉണ്ടെങ്കിലും പലതും അനാവശ്യമായി ചിത്രത്തിന്‍റെ കഥയെ വലിച്ച് നീട്ടുന്ന ഫീലാണ് നൽകിയത്. ക്ലൈമാക്സ് പ്രെഡിക്ടബിൾ ആണ്. അവിടേക്ക് വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുമായിരുന്നിട്ടും വളഞ്ഞ് മൂക്ക് പിടിക്കുന്ന ഒരു കഥ പറച്ചിലാണ് സർക്കസിൽ സ്വീകരിച്ചിരിക്കുന്നത്. പ്രധാനമായും കുടുംബ പ്രേക്ഷകരെയും കുട്ടികളെയുമാണ് സർക്കസ് എന്ന ചിത്രം ലക്ഷ്യമിടുന്നത്. ഈ ക്രിസ്മസ് അവധിക്കാലത്ത് പ്രേക്ഷകരെ തീയറ്ററിലേക്കെത്തിക്കാൻ സർക്കസിന് സാധിക്കുമോ എന്നാണ് ഇനി കണ്ട് അറിയേണ്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News