തിരുവനന്തപുരം: വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയ പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് ജെ ജെ അഭിജിത്തിനെ സിപിഎമ്മിൻറെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേരത്തെ വനിതാ പ്രവർത്തകയുടെ പരാതി വന്നതിന് പിന്നാലെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.
അതേസമയം എസ്എഫ്ഐ സെക്രട്ടറിയാവാൻ അഭിജിത്ത് പ്രായം കുറച്ച് പറഞ്ഞു എന്നും ആരോപണമുണ്ട്. ഇത് ആനാവൂർ നാഗപ്പൻ പറഞ്ഞിട്ടാണ് എന്ന് പറയുന്ന അഭിജിത്തിൻറെ ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ആനാവൂർ ഇത് തള്ളി.
ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും പ്രായത്തെപ്പറ്റി ആരെങ്കിലും ആക്ഷേപമുന്നയിച്ചാലെ പരിശോധിക്കാറെ ഉള്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...