Viral Videos: മാസ്ക്കും സാനിറ്റൈസറും; 'കൊറോണ' ഗാനവുമായി പ്രശസ്ത ഗായകര്‍!

ഏറ്റവും ഭീകരമായ സാഹചര്യങ്ങളില്‍ പോലും രസകരമായി നേരിടുകയെന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. നിലവില്‍ അഭിമുഖീകരിക്കുന്ന കൊറോണ വൈറസ് മഹാമാരിയും വ്യത്യസ്തമല്ല. 

Last Updated : Mar 17, 2020, 08:38 PM IST
  • രോഗം എവിടെ നിന്ന് ആരംഭിച്ചു, ശുചിത്വം, മാസ്ക് ധരിക്കേണ്ടതിന്‍റെ ആവശ്യകത, കൈ കഴുകല്‍ ഇങ്ങനെ കൊറോണ കാലത്തെ നേരിടാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
Viral Videos: മാസ്ക്കും സാനിറ്റൈസറും; 'കൊറോണ' ഗാനവുമായി പ്രശസ്ത ഗായകര്‍!

ന്യൂഡല്‍ഹി: ഏറ്റവും ഭീകരമായ സാഹചര്യങ്ങളില്‍ പോലും രസകരമായി നേരിടുകയെന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. നിലവില്‍ അഭിമുഖീകരിക്കുന്ന കൊറോണ വൈറസ് മഹാമാരിയും വ്യത്യസ്തമല്ല. 

ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് COVID-19നെക്കുറിച്ചുള്ള ഗാനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗായകരായ അലി സഫർ, നരേന്ദ്ര ചഞ്ചൽ, ജാമി ലവര്‍ തുടങ്ങിയവര്‍.

രോഗം എവിടെ നിന്ന് ആരംഭിച്ചു, ശുചിത്വം, മാസ്ക് ധരിക്കേണ്ടതിന്‍റെ ആവശ്യകത, കൈ കഴുകല്‍ ഇങ്ങനെ കൊറോണ കാലത്തെ നേരിടാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കൊറോണ വൈറസ് ഭജനുമായാണ് ഭക്തി ഗായകന്‍ നരേന്ദ്ര ചഞ്ചൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ധനുഷിന്‍റെ ഏറെ പ്രേക്ഷക പ്രീതി നേടിയ 'വൈ ദിസ് കൊലവെരി'  എന്ന ഗാനം പുനര്‍നിര്‍മ്മിച്ചാണ് പ്രശസ്ത ബോളിവുഡ് താരം ജോണി ലവറിന്‍റെ മകളും ഗായികയുമായ ജെയിം ലിവറിന്‍റെ ഗാനം. 

ചുമച്ചുകൊണ്ടാണ് ജാമി ഗാനം ആരഭിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്നാണ് രോഗം തപടരാനാരംഭിച്ചതെന്ന് തുടങ്ങിയ ഗാനം പിന്നീട് കൈ കഴുകല്‍, മാസ്ക് ധരിക്കല്‍ തുടങ്ങിയ വിഷയങ്ങളിലേക്ക് കടന്നു. 

 
 
 
 

 
 
 
 
 
 
 
 
 

CORONA DISEASE Song @rohanmalode @dhirajvyas94 @mulaydhroov @#Parody #Coronavirus #corona #coronavirussong #WhY #comedy

A post shared by Jamie Lever (@its_jamielever) on

'കൊ കൊ കൊറോണ വൈറസ്' എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് അലി സഫർ തയാറാക്കി പാടിയിരിക്കുന്നത്. 'മുഴുവൻ മനുഷ്യരാശിയും ഒരു പ്രതിസന്ധിയെ നേരിടുകയാണ്, അതിനെതിരെ നാമെല്ലാവരും പോരാടേണ്ടതുണ്ട്' -ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അലി സഫർ ഗാനം ആലപിക്കാന്‍ ആരംഭിച്ചത്.

Trending News