Suhani Bhatnagar : ദംഗലിൽ ആമീർ ഖാന്റെ മകളായി എത്തിയ ബാലതാരം സുഹാനി ഭട്നഗർ അന്തരിച്ചു

Suhani Bhatnagar Passed Away : 19 വയസുകാരിയായ സുഹാനി ഭട്നഗറിന്റെ മരണകാരണം വ്യക്തമല്ല

Written by - Zee Malayalam News Desk | Last Updated : Feb 17, 2024, 04:23 PM IST
  • ഫരീദബാദ് സ്വദേശിനിയാണ് സുഹാനി
  • മരണകാരണ വ്യക്തമല്ല
  • 19 വയസായിരുന്നു സുഹാനിക്ക്
  • ഫരീദബാദിൽ വെച്ച് തന്നെ മൃതദേഹം സംസ്കാരിക്കും
Suhani Bhatnagar : ദംഗലിൽ ആമീർ ഖാന്റെ മകളായി എത്തിയ ബാലതാരം സുഹാനി ഭട്നഗർ അന്തരിച്ചു

ന്യൂ ഡൽഹി : ആമീർ ഖാൻ ചിത്രം ദംഗലിൽ ബാലതാരമായി അഭിനയിച്ച നടി സുഹാനി ഭട്നഗർ അന്തരിച്ചു. ഡൽഹി എൻസിആറിൽ ഫരീദബാദിൽ വെച്ചാണ് 19കാരിയായ സുഹാനി ഭട്നഗർ മരിച്ചത്. അതേമസമയം മരണകാരണം വ്യക്തമല്ലെയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദംഗലിൽ ഗുസ്തി താരം ബബിയ ഫോഗട്ടിന്റെ കുട്ടിക്കാലത്തെ കഥാപാത്രത്തെയാണ് സുഹാനി അവതരിപ്പിച്ചത്. അമീർ ഖാൻ മകളായിട്ടാണ് താരം ചിത്രത്തിൽ എത്തിയത്. മൃതദേഹം ഫരീദബാദ് സെക്ടർ 15ൽ സംസ്കരിക്കും.

സന്യ മൽഹോത്രയാണ് ബബിത ഫോഗട്ടിനെ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെ വേഷത്തിലാണ് സുഹാനി ചിത്രത്തിൽ എത്തിയത്. ആമീർ ഖാൻ അവതരിപ്പിച്ച മഹാവീർ സിങ് ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ മകളാണ് ബബിത ഫോഗട്ട്. ചിത്രത്തിലെ സുഹാനിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു.

ALSO READ : OTT Releases : വിവാദമായ കേരള സ്റ്റോറി മുതൽ ഷാരൂഖ് ഖാന്റെ ഡങ്കി വരെ; ഒടിടിയിൽ പുതുതായി എത്തിയ ചിത്രങ്ങൾ

ദംഗലിന് ശേഷം സുഹാനി തന്റെ പഠനത്തിന് വേണ്ടി സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. സോഷ്യൽ മീഡിയയിലും താരം അത്രകണ്ട് സജീവമല്ലയാരുന്നു. 2021 നവംബറിലാണ് സുഹാനി ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിട്ടുള്ളത്. ഏതാനും പരസ്യ ചിത്രങ്ങളിൽ സുഹാനി ഭാഗമായിട്ടുണ്ട്. 

നിതീഷ് തിവാരി ഒരുക്കിയ ചിത്രം ആമീർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമീർ ഖാനും കിരൺ റാവും ചേർന്നാണ് നിർമിച്ചിരുന്നത്. സുഹാനിയുടെ മരണത്തിൽ അമീർ ഖാൻ പ്രൊഡക്ഷൻസ് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. നടിയുടെ വിടവാങ്ങലിലുള്ള കുടംബത്തിന്റെ വിഷമത്തോടൊപ്പം ചേരുന്നുയെന്ന് ആമീർ ഖാൻ പ്രൊഡക്ഷൻസ് എക്സിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News