Jaipur : ഇന്ത്യയിലെ പ്രശ്തരായ ഗുസ്തി താരങ്ങളായ Geeta Phogat ന്റെയും Babita Phogat ന്റെയും അമ്മയുടെ സഹോദരി പുത്രി അത്മഹത്യ ചെയ്ത നിലയിൽ. 17 വയസുകാരിയായ Ritika Phogat ണ് ആത്മഹത്യ ചെയ്തത്. ഗുസ്തി മത്സരത്തിൽ തോറ്റതിന്റെ മനോവിശമത്തിലാണ് റിതികാ ആത്മഹത്യ ചെയ്തതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Terrible news that we lost #RitikaPhogat who had a brilliant career ahead. The world has changed from where it was some decades ago. Athletes are facing pressures which were not there earlier. An essential part of their training should be to deal with these pressures.
— Vijay Kumar Singh (@Gen_VKSingh) March 18, 2021
ALSO READ : BJP MP തൂങ്ങിമരിച്ച നിലയില്‍, പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം റദ്ദാക്കി
സ്പോർട്സ് മേഖലയിലെ ഏറ്റവും പ്രശ്സ്തമായ ഫോഗത്ത് കുടുംബത്തിലെ റിതിക രാജസ്ഥാനിലെ സംസ്ഥാന തല സബ് ജൂനിയർ ഗുസ്തി മത്സരത്തിൽ പങ്കെടുത്തിരുന്നു. ടൂർണമെന്റിൽ ഫൈനലിൽ എത്തിയ റിതിക ഒരു പോയിന്റിന് തോൽക്കുകയായിരുന്നു. ഇതെ തുടർന്നാണ് റിതികാ ആത്മഹത്യ ചെയ്തതെന്ന് ലഭിക്കുന്ന വിവരം.
ALSO READ : Athira Suicide Case: ദുരൂഹ സാഹചര്യത്തിൽ മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയിൽ
രാജ്യത്തെ ഏറ്റവും മികച്ച് പരിശീലകനുള്ള അവർഡായ ദ്രോണാചാര്യ അവർഡ് ജേതാവായ മഹാബിർ സിങ് ഫോഗത്താണ് റിതികയുടെ കോച്ച്. കൂടാതെ മാഹാബിർ സ്പോർട്സ് അക്കാദമിയിൽ വിദ്യാർഥിനിയും കൂടെയായിരുന്നു റിതികാ.
സീ ന്യൂസിനേ ലഭിച്ച വിവരം അനുസരിച്ച് റിതികാ മാർച്ച് 15നാണ് ആത്മഹത്യ ചെയ്തത്. പെൺക്കൂട്ടിയുടെ മൃതദേഹം അടുത്ത ദിവസം തന്നെ പോസ്റ്റ് മോർട്ടം ചെയ്യുകയും ചെയ്തു.
ALSO READ : Suicide: പ്ലസ് ടു വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
2010 കോമൺവെൽതത്ത് ഗെയിമിൽ സ്വർണവും വെള്ളിയും യഥാക്രമം നേടിയ താരങ്ങളാണ് ഫോഗത്ത് സഹോദരിമാർ എന്ന് വിളിക്കുന്ന ഗീതയും ബബിതയും. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഗിതാ. കൂടാതെ ഗീതാ 2012 ലണ്ടൺ ഒളിമ്പിക്സിൽ ഇന്ത്യക്കായി പ്രതിനിധീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...