Das Ka Dhamki : വിശ്വക് സെനിന്റെ ദാസ് കാ ധാംകി ഉടൻ തിയേറ്ററുകളിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു

Das Ka Dhamki Movie Release : ചിത്രത്തിൽ  10,000 കോടി സമ്പാദ്യമുള്ള  വ്യവസായ ഉടമയായ ഒരു ധനികനായും വെയിറ്ററായും താരം എത്തും. 

Written by - Zee Malayalam News Desk | Last Updated : Nov 24, 2022, 02:49 PM IST
  • 2023 ഫെബ്രുവരി 17 ന് ചിത്രം തീയേറ്ററുകളിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • വിശ്വക് സെൻ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ദാസ് കാ ധാംകിക്ക് ഉണ്ട്.
  • ചിത്രത്തിൽ 10,000 കോടി സമ്പാദ്യമുള്ള വ്യവസായ ഉടമയായ ഒരു ധനികനായും വെയിറ്ററായും താരം എത്തും.
  • വാൻ മയ ക്രിയേഷൻസിൻ്റേയും വിശ്വക് സെൻ സിനിമാസിൻ്റേയും ബാനറിലാണ് ചിത്രം എത്തുന്നത്.
 Das Ka Dhamki : വിശ്വക് സെനിന്റെ ദാസ് കാ ധാംകി ഉടൻ തിയേറ്ററുകളിലേക്ക് ;  റിലീസ് തീയതി പ്രഖ്യാപിച്ചു

വിശ്വക് സെൻ നായകനായി എത്തുന്ന ചിത്രം 'ദാസ് കാ ധാംകി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി 17 ന് ചിത്രം തീയേറ്ററുകളിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ട്രെയ്‌ലർ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.  വിശ്വക് സെൻ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി  ദാസ് കാ ധാംകിക്ക് ഉണ്ട്. ചിത്രത്തിൽ  10,000 കോടി സമ്പാദ്യമുള്ള  വ്യവസായ ഉടമയായ ഒരു ധനികനായും വെയിറ്ററായും താരം എത്തും. വാൻ മയ ക്രിയേഷൻസിൻ്റേയും വിശ്വക് സെൻ സിനിമാസിൻ്റേയും ബാനറിലാണ് ചിത്രം എത്തുന്നത്. കരാട്ടേ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ്  വിശ്വക് സെൻ എത്തുന്നത്. നിവേദ പേഥുരാജാണ് നായിക.

ചിത്രത്തിൽ ധനികൻ്റെ മരണശേഷം, അവന്റെ കമ്പനിയും കുടുംബവും അപകടത്തിലാണ്.  കമ്പനിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ വെയിറ്ററോട് ആവശ്യപ്പെടുന്നു. തുടർന്നുണ്ടാകുന്ന നാടകീയമായ സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രത്തിൻറെ  തിരക്കഥയും സംവിധാനവും വിശ്വക് സെൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. 'ദാസ് കാ ധാ മ്കി " യുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത് പ്രസന്നകുമാറാണ്.  മാസ്- ആക്ഷൻ  ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണിത്.

ALSO READ: Das Ka Dhamki : വിശ്വക് സെൻ ചിത്രം ദാസ് കാ ധാമ്കി ഉടൻ തിയേറ്ററുകളിലേക്ക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഈ സിനിമയുടെ വിസ്മയിപ്പിക്കുന്ന ആക്ഷൻ സീനുകൾ ഒരുക്കിയിരിക്കുന്നത് ബൾഗേറിയൻ ഫൈറ്റ് മാസ്റ്ററായ ടൊഡോർ ലാസ റോവ് - ജുജി ആണ്. കൂടാതെ ഹരിഹര മല്ലു ഒരുക്കിയിരിക്കുന്ന ക്ലൈമാക്സ് ആക്ഷൻ സീനുകൾ, ആക്ഷൻ മൂവി പ്രേമികളായ പ്രേക്ഷകർക്ക് പുതിയൊരനുഭവമായിരിക്കും.  ബിംബി സാര ആക്ഷൻ കോറിയോഗ്രാഫർ രാമകൃഷ്ണ മാസ്റ്ററ്റും, വെങ്കട് മാസ്റ്ററും "ദാസ് കാ ധാമ്കി "യുടെ ഭാഗമായിരിക്കുന്നു എന്ന സവിശേഷതയുo എടുത്തു പറയേണ്ടതാണ്.  ദിനേഷ്.കെ.ബാബു ഛായാഗ്രഹണവും, ലിയോൺ ജയിംസ് സംഗീതവും, അൻവർ അലി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.  ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി എത്തും.  

വിശ്വക് സെൻ, നിവേദപേഥുരാജ് എന്നിവരെ കൂടാതെ  റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥിരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി  എത്തുന്നത്. കഥ: പ്രസന്നകുമാർ ബസവാഡ .ഛായാഗ്രഹണം: ദിനേഷ്.കെ.ബാബു,  സംഗീതം: ലിയോൺ ജയിംസ്.    എഡിറ്റർ: അൻവർ അലി,  കലാസംവിധാനം: എ.രാമാൻജനേയുലു, ഫൈറ്റ്: ടൊഡോർ ലാസ റോവ് -ജു ജി ,ദിനേഷ്  കെ.ബാബു ,വെങ്കട്. പി. ആർ. ഓ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News