ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നു; ദീപിക-പ്രഭാസ് ചിത്രത്തിന് ചിലവ് 300 കോടി?

ബാഹുബലി താരം പ്രഭാസിന്റെ നായികയായി ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍. സംവിധായകന്‍ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദീപികയും പ്രഭാസും ഒന്നിക്കുന്നത്. 

Last Updated : Jul 19, 2020, 02:12 PM IST
  • സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് സൂചന. തെലുങ്കില്‍ തയാറാക്കുന്ന ചിത്ര൦ തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യും. ഇതിനു പുറമേ, മാറ്റ് ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം ചെയ്യാന്‍ സാധ്യതയുണ്ട്.
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നു; ദീപിക-പ്രഭാസ് ചിത്രത്തിന് ചിലവ് 300 കോടി?

ബാഹുബലി താരം പ്രഭാസിന്റെ നായികയായി ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍. സംവിധായകന്‍ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദീപികയും പ്രഭാസും ഒന്നിക്കുന്നത്. 

കീര്‍ത്തി സുരേഷ് (Keerthi Suresh)-ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salman) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നാഗ് അശ്വിന്‍. വൈജയന്തി ഫിലിംസിന്റെ ബാനറില്‍ അശ്വിനി ദത്ത നിര്‍മ്മിക്കുന്ന ചെയ്യുന്ന ചിത്ര൦ 2022 ഏപ്രില്‍-മെയ് മാസത്തില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 

കൊറോണ ഭീതി: പാരിസ് ഫാഷന്‍ വീക്കില്‍ നിന്ന് ദീപിക പിന്മാറി!

ബിഗ്‌ ബജറ്റ് സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്നിംഗ് ചിത്രമാണിതെന്നും പോസ്റ്റ്‌ പ്രൊഡക്ഷന് കുറഞ്ഞത് ആറുമാസം സമയമെടുക്കുമെന്ന് അശ്വിനി ദത്ത് പറഞ്ഞു. ഗ്രാഫിക്സ്, സിജിഐ ജോലികള്‍ നിരവധിയുള്ള ചിത്രത്തിനായി 300 കോടിയിലധികം രൂപ ചിലവഴിക്കുമെന്നാണ് കരുതുന്നത്. തങ്ങളുടെ അന്‍പതാം വാര്‍ഷിക വേളയിലാണ് വൈജയന്തി ഫിലിംസിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് സൂചന. തെലുങ്കില്‍ തയാറാക്കുന്ന ചിത്ര൦ തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യും. ഇതിനു പുറമേ, മാറ്റ് ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം ചെയ്യാന്‍ സാധ്യതയുണ്ട്. 

താരത്തിന് കാവലായി ജലാല്‍, ദീപികയുടെ ബോഡിഗാര്‍ഡിന്‍റെ ശമ്പളം കേട്ടാല്‍ ഞെട്ടും!!

ശ്രദ്ധ കപൂറി(Sraddha Kapoor)നെ നായികയാക്കി തയാറാക്കിയ 'സാഹോ' (Saaho) എന്നാ ചിത്രത്തമാണ് പ്രഭാസി(Prabhas)ന്റെതായി അവസാനമായി റിലീസ് ചെയ്തത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവി(Kapil Dev)ന്റെ കഥ പറയുന്ന 83 എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗി(Ranveer Singh)ന്റെ നായികയായാണ് ദീപിക (Deepika Padukone) അവസാനം അഭിനയിച്ചത്.

Trending News