Deepika and Ranveer: ആലിബാ​ഗിൽ ആഡംബര ബം​ഗ്ലാവ് സ്വന്തമാക്കി ദീപികയും രണ്‍വീറും

മുംബൈയിലെ തെക്കന്‍ തീരദേശ പട്ടണമായ ആലിബാഗില്‍ ദീപികയും രണ്‍വീറും ചേര്‍ന്ന് ആഡംബര ബംഗ്ലാവ് വാങ്ങിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 

Written by - Zee Hindustan Malayalam Desk | Last Updated : Sep 15, 2021, 06:16 PM IST
  • ആലിബാഗില്‍ ആഡംബര ബംഗ്ലാവ് വാങ്ങി ദീപികയും രണ്‍വീറും.
  • ഏകദേശം 22 കോടി രൂപ ചെലവിട്ടാണ് താരദമ്പതികൾ ബം​ഗ്ലാവ് സ്വന്തമാക്കിയത്.
  • 2.25 ഏക്കര്‍ സ്ഥലത്താണ് പുതിയ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
  • കിഹിം ബീച്ചില്‍ നിന്ന് പത്ത് മിനിറ്റ് യാത്ര മാത്രമാണ് ഇവിടേക്ക് ഉള്ളത്.
Deepika and Ranveer: ആലിബാ​ഗിൽ ആഡംബര ബം​ഗ്ലാവ് സ്വന്തമാക്കി ദീപികയും രണ്‍വീറും

ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപികാ പദുക്കോണും (Deepika Padukone) രണ്‍വീര്‍ സിങ്ങും (Ranveer Singh). താരദമ്പതികളുടെ വിശേഷങ്ങൾ എപ്പോഴും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ (Fans) ഏറ്റെടുത്തിരുന്നത്. പൊതുവെ താരങ്ങൾ (Stars) എന്തൊക്കെ ചെയ്യുന്നു, എവിടെയെല്ലാം പോകുന്നു എന്നൊക്കെ അറിയാൻ താല്പര്യമുള്ളവരാണ് ഓരോ പ്രേക്ഷകനും. ഓരോ താരത്തിനെയും പിന്തുടർന്ന് അവരുടെ വിശേഷങ്ങൾ അറിയുന്നതിൽ മാധ്യമങ്ങളും ഏറെ പങ്ക് വഹിക്കുന്നണ്ട്. 

ഇപ്പോൾ ഇതാ ഇരുവരും പുതിയതായി വാങ്ങിയ ബം​ഗ്ലാവ് ആണ് ചർച്ചാ വിഷയം ആയിരിക്കുന്നത്. മുംബൈയിലെ തെക്കന്‍ തീരദേശ പട്ടണമായ ആലിബാഗില്‍ ഇരുവരും ചേര്‍ന്ന് ആഡംബര ബംഗ്ലാവ് വാങ്ങിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ബം​ഗ്ലാവിന് ഏകദേശം 22 കോടി രൂപ വരും. ഏകദേശം 2.25 ഏക്കര്‍ സ്ഥലത്താണ് പുതിയ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 18,000 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം. താഴത്തെ നിലയില്‍ അഞ്ചു മുറികളാണുള്ളത്. കിഹിം ബീച്ചില്‍ നിന്ന് പത്ത് മിനിറ്റ് യാത്ര മാത്രമാണ് ഇവിടേക്ക് ഉള്ളത്. 

Also Read: Internet ൽ തരംഗം സൃഷ്ടിച്ച് Deepika Padukone ന്റെ പുത്തൻ ഫോട്ടോ

സെപ്റ്റംബര്‍ 13-ന് ദീപികയും രണ്‍വീറും വീടു വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. ഏകദേശം 1.32 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഈ ബംഗ്ലാവ് എവര്‍‌സ്റ്റോണ്‍ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ രാജേഷ് ജഗ്ഗിയുടെ ഉടമസ്ഥതയിലായിരുന്നു.

Also Read: റെഡ് ചാനൽ ടോപ്പിൽ സെക്സിയായി Deepika Padukone; ചിതങ്ങൾ കാണാം          

ഇപ്പോൾ മുംബൈയിലെ (Mumbai) പ്രഭാദേവിയിലാണ് ദീപികയും രണ്‍വീറും താമസിക്കുന്നത്. ഇവിടുത്തെ റെസിഡന്‍ഷ്യല്‍ (Residential) കോംപ്ലക്‌സില്‍ 26-ാം നിലയിലാണ് ദീപികയുടെ വീട്. 2018-ല്‍ വിവാഹത്തിനുശേഷം രണ്‍വീര്‍ (Ranveer Singh) ഇവിടേക്ക് താമസം മാറുകയായിരുന്നു. ആലിബാഗില്‍ ഇരുവര്‍ക്കും പുതിയ ബംഗ്ലാവ് കൂടാതെ മറ്റൊരുവീടുകൂടിയുണ്ട്. ദീപികയ്ക്കും രണ്‍വീറിനും പുറമെ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും ആലിബാഗില്‍ (Alibaug) സ്വന്തമായി ബംഗ്ലാവ് ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News