"ആദ്യത്തെയും അവസാനത്തെയും ശ്രമം"; പന്ത്രണ്ടാം വയസിൽ എഴുതിയ കവിത പങ്കുവച്ച് ദീപിക പദുക്കോൺ

പന്ത്രണ്ടാം വയസിൽ, അതായത് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ കവിതയാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 07:07 AM IST
  • സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായ ദീപിക തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുമുണ്ട്.
  • ദീപികയുടെയും ഭർത്താവ് രൺവീറിന്റെ വിശേഷങ്ങളും ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്.
  • ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത് ദീപിക എഴുതിയ ഒരു കവിതയാണ്.
"ആദ്യത്തെയും അവസാനത്തെയും ശ്രമം"; പന്ത്രണ്ടാം വയസിൽ എഴുതിയ കവിത പങ്കുവച്ച് ദീപിക പദുക്കോൺ

ബോളിവുഡിന്റെ സിനിമ പ്രേമികളുടെയും പ്രിയപ്പെട്ട നടിയാണ് ദീപിക പദുക്കോൺ. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായ ദീപിക തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുമുണ്ട്. ദീപികയുടെയും ഭർത്താവ് രൺവീറിന്റെ വിശേഷങ്ങളും ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത് ദീപിക എഴുതിയ ഒരു കവിതയാണ്. 

പന്ത്രണ്ടാം വയസിൽ, അതായത് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ കവിതയാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

"കവിതയെഴുതാനുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും ശ്രമം!

ഇത് 7-ാം ഗ്രേഡിൽ പഠിക്കുമ്പോൾ എഴുതിയതാണ്. എനിക്ക് 12 വയസുള്ളപ്പോൾ. കവിതയുടെ തലക്കെട്ട് 'ഞാൻ' എന്നായിരുന്നു" - കവിത പങ്കുവച്ച കൊണ്ട് ദീപിക കുറിച്ചത് ഇങ്ങനെയാണ്. കവിത മികച്ചതാണെന്നായിരുന്നു സോഷ്യൽ മീഡിയയുടെ പ്രതികരണം. രണ്ട് ലക്ഷത്തിലധികം പേർ ഇതിനോടകം പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Deepika Padukone (@deepikapadukone)

 

'ഗെഹരായിയാം' എന്ന ചിത്രമാണ് ദീപിക പദുക്കോണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ശകുൻ ബത്രയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഷാരൂഖ് ഖാൻ നായകനാകുന്ന പത്താൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിലവിൽ താരം. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News