Jailer Movie : ജയിലറായി ധ്യാൻ ശ്രീനിവാസൻ; പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

Jailer Malayalam Movie ധ്യാൻ ശ്രീനിവാസൻ ടൈറ്റിൽ കഥാപാത്രമായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 10, 2022, 02:29 PM IST
  • ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്.
  • ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
  • സക്കീർ മഠത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻകെ മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്.
Jailer Movie : ജയിലറായി ധ്യാൻ ശ്രീനിവാസൻ; പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

കൊച്ചി : ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ജയിലറിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. സക്കീർ മഠത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻകെ മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാനിന് പുറമെ ചിത്രത്തിൽ ശ്രീജിത്ത് രവി, ബിനു അടിമാലി തുടങ്ങിയ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ALSO READ : Kumari Movie Song : "പട്ടുടുത്ത് വന്നതും"; ഐശ്വര്യ ലക്ഷ്മിയുടെ കുമാരിയിലെ പുതിയ വീഡിയോ ഗാനമെത്തി

മഹാദേവൻ തമ്പിയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റർ. റിയാസ് പയ്യോളിയാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിക്കുന്നത്. ജോസഫ് നെല്ലിക്കലാണ് ആർട്ട് ഡയറക്ടർ. 

നിരവധി ചിത്രങ്ങളാണ് ധ്യാൻ അടുത്തിടെ കമിറ്റ് ചെയ്തിരിക്കുന്നത്. ഐഡി, ത്രയം, ബുള്ളറ്റ് ഡയറീസ്, പാപ്പരാസികൾ, ചീന ട്രോഫി, സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളാണ് ധ്യാൻ ശ്രീനിവാസന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഏറ്റവും അവസാനമായി ധ്യാനിന്റെ ഉടൽ എന്ന ചിത്രമാണ് തീയറ്ററുകളിൽ എത്തിയത്. പ്രകാശൻ പറക്കട്ടെ എന്ന ദിലീഷ് പോത്തൻ ചിത്രത്തന് ധ്യാൻ തിരക്കഥ രചിക്കുകയും ചെയ്തിരുന്നു. പി ആർ ഓ മഞ്ജു ഗോപിനാഥ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News