Parakkum Pappan : ദിലീപിന്റെ പറക്കും പപ്പനിൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ?

Parakkum Pappan Movie Update : പറക്കും പപ്പൻ സംവിധാനം ചെയ്യുന്നത് വിയാൻ വിഷ്ണുവാണ്

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 12:34 PM IST
  • ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ദിലീപിന്റെ സൂപ്പർ ഹീറോ ചിത്രം സംഗീത സംവിധാനത്തിന് അനിരുദ്ധ് രവിചന്ദർ എത്തും.
  • കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് ശേഷം ദിലീപിന്റെ പുതിയ സിനിമയ്ക്കായി ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
  • പറക്കും പാപ്പാൻ സംവിധാനം ചെയ്യുന്നത് വിയാൻ വിഷ്ണുവാണ്. ചിത്രത്തിൻറെ പ്രഖ്യാപനം കഴിഞ്ഞിട്ട് നാളുകൾ ഏറെ കഴിഞ്ഞു.
  • ഒരു ലോക്കൽ സൂപ്പർ ഹീറോ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിൻറെ പോസ്റ്റർ പങ്ക് വെച്ചത്.
Parakkum Pappan : ദിലീപിന്റെ പറക്കും പപ്പനിൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ?

കൊച്ചി:   ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് പറക്കും പപ്പൻ. ചിത്രത്തിൽ ഒരു സൂപ്പർ ഹീറോയായി ആണ് ദിലീപ് എത്തുന്നത്. കേശു ഈ വീടിന്റെ നാഥൻ  എന്ന ചിത്രത്തിന് ശേഷം ദിലീപിന്റെ പുതിയ സിനിമയ്ക്കായി ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ദിലീപിന്റെ സൂപ്പർ ഹീറോ ചിത്രം സംഗീത സംവിധാനത്തിന് അനിരുദ്ധ് രവിചന്ദർ എത്തും.

പറക്കും പാപ്പാൻ സംവിധാനം ചെയ്യുന്നത് വിയാൻ വിഷ്ണുവാണ്. ചിത്രത്തിൻറെ പ്രഖ്യാപനം കഴിഞ്ഞിട്ട് നാളുകൾ ഏറെ കഴിഞ്ഞു. എന്നാൽ അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്യുമെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല. ഒരു ലോക്കൽ സൂപ്പർ ഹീറോ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിൻറെ പോസ്റ്റർ പങ്ക് വെച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ല. 

ALSO READ: Dileep-Rafi കൂട്ടുകെട്ട് വീണ്ടും; 'വോയ്സ് ഓഫ് സത്യനാഥൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

കാർണിവൽ മോഷൻ പിക്സച്ചേഴ്സിന്റെയും ഗ്രാൻഡ് പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. നിലവിൽ ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം ജൂലൈ ആദ്യവാരം തന്നെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌. ഒക്ടോബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാ സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ-   മഞ്ജു ഗോപിനാഥ്,പി.ശിവപ്രസാദ് , ഡിസൈൻ- ടെൻ പോയിന്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News