Dileep-Rafi കൂട്ടുകെട്ട് വീണ്ടും; 'വോയ്സ് ഓഫ് സത്യനാഥൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

'എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ടാകണം' എന്ന് കുറിച്ച് കൊണ്ടാണ് ദിലീപ് തന്റെ ഫേസ്ബുക്കിലൂടെ (Facebook) പോസ്റ്റർ പുറത്തുവിട്ടത്. 

Written by - Zee Hindustan Malayalam Desk | Last Updated : Sep 23, 2021, 11:07 AM IST
  • റാഫി-ദിലീപ് ഒരുമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ (Title Poster) പുറത്തിറങ്ങി.
  • 'വോയ്സ് ഓഫ് സത്യനാഥൻ' (Voice Of Sathyanathan) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
  • ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Dileep-Rafi കൂട്ടുകെട്ട് വീണ്ടും; 'വോയ്സ് ഓഫ് സത്യനാഥൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ റാഫി-ദിലീപ് (Dileep-Rafi) കൂട്ടുകെട്ട് വീണ്ടും എത്തുന്നു. ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ (Title Poster) പുറത്തിറങ്ങി. 'വോയ്സ് ഓഫ് സത്യനാഥൻ' (Voice Of Sathyanathan) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ടാകണം' എന്ന് കുറിച്ച് കൊണ്ടാണ് ദിലീപ് തന്റെ ഫേസ്ബുക്കിലൂടെ (Facebook) പോസ്റ്റർ പുറത്തുവിട്ടത്. 

 

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. 

Also Read: Viral Video : വൈറൽ ഗാനത്തിന് താളം പിടിച്ച് പൃഥ്വിരാജ്, വീഡിയോ വൈറൽ

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌. ഒക്ടോബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

Also Read: Sunny Movie Amazon Prime : സണ്ണി ആമസോൺ പ്രൈം വീഡിയോയിൽ റിലീസായി

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാ സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ-   മഞ്ജു ഗോപിനാഥ്,പി.ശിവപ്രസാദ് , ഡിസൈൻ- ടെൻ പോയിന്റ്.

Also Read: Kurup Movie : കുറുപ്പിൽ പൃഥ്വിരാജ് അല്ല കേമിയോ റോളിൽ എത്തുന്നത്, പകരം മറ്റൊരാൾ, പുറത്ത് വന്ന വാർത്ത വ്യാജമാണെന്ന് ദുൽഖർ സൽമാൻ

ദിലീപും റാഫിയും (Dileep- Rafi) ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ (Audience) ഒന്നടങ്കം ചിരിപ്പിച്ചവയാണ്. പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും കണ്ട് ചിരിക്കാൻ സാധിക്കുന്ന ചിത്രം തന്നെയാവും വോയ്സ് ഓഫ് സത്യനാഥനും (Voice Of Sathyanathan).

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News