Dileesh Pothan : 'ഒ ബേബിക്ക് വേണ്ടി തടി കുറച്ചു'; സത്യമായിട്ട് എഡിറ്റിങ് അല്ലെന്ന് ദിലീഷ് പോത്തൻ

Dileesh Pothan O Baby Movie : രഞ്ജൻ പ്രമോദാണ് ഒ ബേബി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 10:09 PM IST
  • രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ചിത്രമാണ് ഒ ബേബി
  • ഈ സിനിമയ്ക്ക് വേണ്ടി ദിലീഷ് പോത്തൻ തടി കുറച്ചത്
  • ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് ദിലീഷ് പോത്തനാണ്
Dileesh Pothan : 'ഒ ബേബിക്ക് വേണ്ടി തടി കുറച്ചു'; സത്യമായിട്ട് എഡിറ്റിങ് അല്ലെന്ന് ദിലീഷ് പോത്തൻ

രഞ്ജൻ പ്രമോദ് ഒരുക്കിയ ഒ ബേബി എന്ന സിനിമയ്ക്ക് വേണ്ടി താൻ തടി കുറച്ചത് വ്യക്തമാക്കി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദിലീഷ് പോത്തൻ. സിനിമയ്ക്ക് വേണ്ടി താൻ തടി കുറച്ചെന്ന് അറിയിച്ചുകൊണ്ട് ദിലീഷ് പോത്താൻ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചു. എന്നാൽ ആ ചിത്രം എഡിറ്റ് ചെയ്തിട്ടില്ല എന്ന എടുത്ത് പറഞ്ഞത് സംവിധായകനും നടനമായി ദിലീഷിന്റെ പോസ്റ്റ് ചിരി പടർത്തുകയും ചെയ്തു.

"ഒ ബേബിക്ക് വേണ്ടി തടി കുറച്ചപ്പോൾ... NB : സത്യമായിട്ടും എഡിറ്റ് ചെയ്തിട്ടില്ല" എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് ദിലീഷ് തന്റെ ചിത്രം പങ്കുവെച്ചത്. അതേസമയം മലയാള സിനിമയിലെ പ്രമുഖ വിഎഫ്എക്സ് കമ്പനിയായ എഗ് വൈറ്റ് വിഎഫ്എക്സ് സ്ഥാപനത്തെ ദിലീഷിന്റെ സുഹൃത്തും തിരക്കഥകൃത്തുമായ ശ്യാം പുഷ്ക്കരൻ പോസ്റ്റിന്റെ താഴെ കമന്റായി രേഖപ്പെടുത്തുകയു ചെയ്തു. ഫിസിക്കൽ ട്രെയ്നറായ ജോൺ ആന്റണിയുടെ കീഴിലാണ് ദിലീഷ് പോത്തൻ തന്റെ വണ്ണം കുറച്ചത്.

ALSO READ : Bigg Boss Malayalam : 'ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ വീട്ടിൽ പോകാം, ഓവർ കോൺഫിഡൻസ് വേണ്ട'; അഖിലിനോട് മോഹൻലാൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Dileesh Pothan (@dileeshpothan)

രഞ്ജൻ പ്രമോദ് ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമാണ് ഒ ബേബി. ജൂൺ ഒമ്പതിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മികച്ച ത്രില്ലർ സ്വഭാവമുള്ള മൌത്ത് പബ്ലിസിറ്റിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്കെത്തി ചേരുകയാണ്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ രാഹുൽ മേനോൻ.

ദിലീഷ് പോത്തനൊപ്പം രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ചാലിൽ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്.

വരുൺ കൃഷ്ണ, പ്രണവ് ദാസ് ചേർന്നാണ് ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ലിജിൻ ബാംബിനോയാണ്. സൗണ്ട് ഡിസൈൻ: ഷമീർ അഹമ്മദ്. കലാസംവിധാനം: ലിജിനേഷ്, മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ സിദ്ധിക്ക് ഹൈദർ, അഡിഷണൽ ക്യാമറ: ഏ കെ മനോജ്‌. സംഘട്ടനം: ഉണ്ണി പെരുമാൾ. പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്, ഡിജിറ്റൽ മാർക്കറ്റിംഗ്: റോജിൻ കെ റോയ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News