കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്‍ ചികിത്സയിലായിരുന്ന സംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു. മുപ്പതു വയസ്സായിരുന്നു.
കഴിഞ്ഞ മാസം 22 ന് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു വിവേക്. ഗുരുവായൂര്‍ സ്വദേശിയാണ് വിവേക്.
പഴയത്ത് ആര്യന്‍ നമ്പൂതിരിയുടേയും മനയത്താറ്റ് ഭാവന അന്തര്‍ജനത്തിന്‍റെയും മകനാണ് വിവേക് ആര്യന്‍. ഏറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം.
കൊടുങ്ങല്ലൂരില്‍ ഭാര്യ അമൃതയുമായി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു. അപകടത്തില്‍ ഭാര്യ അമൃതയുടെ കൈക്ക് പരിക്കേറ്റിരുന്നു.
എന്നാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിവേക് എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്നലെ മരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് വിവേക് ആര്യന്‍. സംവിധായകന്‍ ജീത്തു ജോസഫിന്‍റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാത്രമല്ല പരസ്യവും രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. അദ്ദേഹത്തിന്‍റെ ഭാര്യ അമൃത ഓര്‍മയില്‍ ഒരു ശിശിരം എന്ന ചിത്രത്തില്‍ വിവേകിന്‍റെ സഹ സംവിധായികയായിരുന്നു.
നിരവധി സുഹൃത്തുക്കളും പരിചയക്കാരുമാണ് വിവേകിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.