Drugs ഉപയോഗിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കരണ്‍ ജോഹര്‍ , അന്വേഷണം ധര്‍മ പ്രൊഡക്ഷന്‍സിലേയ്ക്ക്

ബോളിവുഡ്  നടന്‍  സുശാന്ത്  സിംഗ്  രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മാഫിയയുടെ ഇടപാടുകള്‍   അന്വേഷിക്കുന്ന   നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ ( Narcotics Control Bureau - NCB) യുടെ അന്വേഷണം  ധര്‍മ പ്രൊഡക്ഷന്‍സിലേയ്ക്ക് നീളുന്നു...  

Last Updated : Sep 26, 2020, 04:58 PM IST
  • NCBയുടെ അന്വേഷണം ധര്‍മ പ്രൊഡക്ഷന്‍സിലേയ്ക്ക്
  • ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ധര്‍മ പ്രൊഡക്ഷന്‍സ് എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസര്‍ ക്ഷിതിജ് രവി പ്രസാദിനെ അറസ്റ്റ് ചെയ്തു.
  • താന്‍ മയക്കു മരുന്ന് ഉപയോഗിക്കുകയോ ഉപയോഗിക്കാന്‍ ആരെയെങ്കിലും പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാന രഹിതവുമാണെന്നും കരണ്‍ ജോഹര്‍
Drugs ഉപയോഗിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കരണ്‍ ജോഹര്‍ , അന്വേഷണം ധര്‍മ പ്രൊഡക്ഷന്‍സിലേയ്ക്ക്

Mumbai: ബോളിവുഡ്  നടന്‍  സുശാന്ത്  സിംഗ്  രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മാഫിയയുടെ ഇടപാടുകള്‍   അന്വേഷിക്കുന്ന   നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ ( Narcotics Control Bureau - NCB) യുടെ അന്വേഷണം  ധര്‍മ പ്രൊഡക്ഷന്‍സിലേയ്ക്ക് നീളുന്നു...  

ലഹരി മരുന്ന് ഇടപാടുമായി   ബന്ധപ്പെട്ട് ധര്‍മ പ്രൊഡക്ഷന്‍സ്  (Dharma productions) എക്സിക്യുട്ടീവ്‌  പ്രൊഡ്യൂസര്‍ ക്ഷിതിജ് രവി പ്രസാദിനെ അറസ്റ്റ് ചെയ്തു.  രണ്ട് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ക്ഷിതിജിനെ അറസ്റ്റ് ചെയ്തത്. ക്ഷിതിജിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഹരി മരുന്നുകള്‍ കണ്ടെടുത്തിരുന്നു. 

ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് എന്‍സിബി  (NCB) ധര്‍മ പ്രൊഡക്ഷന്‍സ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ക്ഷിതിജ് രവി പ്രസാദിനെയും അനുഭവ് ചോപ്രയെയും  ചോദ്യം ചെയ്തിരുന്നു. 

അതേസമയം, ക്ഷിതിജിനെയും  അനുഭവ് ചോപ്രയെയും  തനിക്ക് വ്യക്തിപരമായി പരിചയമില്ലെന്നും അവര്‍ ജീവനക്കാരര്‍  മാത്രമായിരുന്നുവെന്നും കരണ്‍ ജോഹര്‍  (Karan Johar) പറഞ്ഞു.  

കൂടാതെ, താന്‍ മയക്കു മരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കാന്‍ ആരെയെങ്കിലും പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാന രഹിതവുമാണെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കി.   സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വലിയ കുറിപ്പിലാണ് കരണ്‍ ജോഹര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.  ഇത്തരം അപവാദ പ്രചരണങ്ങള്‍ തന്നെയും കുടുംബത്തെയും സഹപ്രവര്‍ത്തകരെയും ധര്‍മ പ്രൊഡക്ഷന്‍സ് ബാനറിനെയും അവഹേളിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

'2019 ജൂലൈ 28 ന് എന്‍റെ വസതിയില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി ചില വാര്‍ത്താ ചാനലുകള്‍, പ്രിന്റ് / ഇലക്‌ട്രോണിക് മീഡിയ, സോഷ്യല്‍ മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നു. ആരോപണങ്ങള്‍ തെറ്റാണെന്ന് ഞാന്‍ 2019 ല്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്',  കരണ്‍ ജോഹര്‍ വ്യക്തമാക്കുന്നു.

സുശാന്ത്  സിംഗ്  രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കരണ്‍ ജോഹറിന്‍റെ വീട്ടില്‍വെച്ച്‌ നടന്ന പാര്‍ട്ടിയുടെ വീഡിയോ പുറത്തു വന്നത്. വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍, വരുണ്‍ ധവന്‍, സോയ അക്തര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍,  ദീപിക പദുകോണ്‍ തുടങ്ങി നിരവധി താരങ്ങളാണ് വിരുന്നില്‍ പങ്കെടുത്തത്. വീഡിയോയില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നതിന്‍റെ  സൂചനകള്‍ ഉണ്ടെന്നായിരുന്നു  ആരോപണം. വീഡിയോയെ കുറിച്ച്‌ നാര്‍കോട്ടിക് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം നടത്തുമെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു.

അതിനിടെ ലഹരി ഇടപാടുമായി  ബന്ധപ്പെട്ട് പ്രമുഖ ബോളിവുഡ് നടിമാരെ ചോദ്യം ചെയ്യുന്നത് NCB തുടരുകയാണ്. ലഹരിമരുന്ന് ആവശ്യപ്പെട്ട് വാട്സ് ആപ്പില്‍ ചാറ്റ് നടത്തിയതായി നടി ദീപിക പദുകോണ്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട് .

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാകുല്‍ പ്രീത് സി൦ഗ്,  സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെയും ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെയും എന്‍സിബി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Also read: Narcotics Control Bureau: ദീപിക പദുകോണ്‍ അടക്കം 4 നടിമാര്‍ക്ക് സമന്‍സ്

സുശാന്ത്  സിംഗ്  രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട്  നടക്കുന്ന മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി പിടിയിലായതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന വിവരങ്ങള്‍ പുറം ലോകം അറിയുന്നത്.

Also read: ലഹരി ഇടപാട് നടന്ന വാട്സ്ആപ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ ദീപിക, റിയയ്ക്കെതിരെ മൊഴി നല്‍കി രാകുല്‍

തുടര്‍ന്ന് ടാലന്‍റ് മാനേജരായ   ജയ സാഹയെ എൻസിബി ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് പല പ്രമുഖ താരങ്ങളുടേയും ലഹരി മരുന്ന് ഉപയോഗം പുറത്തായത്.  താരങ്ങളുടെ ലഹരി ഇടപാടുകാരിയായ കരുതപ്പെടുന്ന ജയ, പല പ്രമുഖർക്കും ലഹരി മരുന്ന് എത്തിച്ച് നൽകിയതായും വെളിപ്പെടുത്തിയിരുന്നു.  ഇവരുടെ വാട്സ് ആപ്പ് ചാറ്റുകളിൽ നിന്നാണ് ദീപിക പദുകോണ്‍,  ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, രാകുൽ പ്രീത് സിംഗ്  തുടങ്ങിയവര്‍ സംശയ നിഴലിലാവുന്നത്.

Trending News