Big B 2: ബിലാലില്‍ അച്ഛന്‍ - മകന്‍ കോംബോ ഉണ്ടോ? വെളിപ്പെടുത്തലുമായി ദുല്‍ഖര്‍

Dulquer Salmaan about Bilal: ബിലാലുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന എല്ലാ റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 05:51 PM IST
  • സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയെ വീണ്ടും കാണാനായി ആരാധകർ കാത്തിരിക്കുകയാണ്.
  • ബി​ഗ് ബിയുടെ രണ്ടാം ഭാ​ഗം എത്തുമെന്ന വിവരം പുറത്തുവന്നിട്ട് നാളുകളേറെയായി.
  • ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Big B 2: ബിലാലില്‍ അച്ഛന്‍ - മകന്‍ കോംബോ ഉണ്ടോ? വെളിപ്പെടുത്തലുമായി ദുല്‍ഖര്‍

മമ്മൂട്ടിയുടെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ബി​ഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ ബിലാലുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന എല്ലാ റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ബി​ഗ് ബിയിലേത് പോലെ തന്നെ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയെ വീണ്ടും കാണാനായി ആരാധകർ കാത്തിരിക്കുകയാണ്. 

ബി​ഗ് ബിയുടെ രണ്ടാം ഭാ​ഗം എത്തുമെന്ന വിവരം പുറത്തുവന്നിട്ട് നാളുകളേറെയായി. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോ​ഗിക പ്രഖ്യാപനങ്ങളൊന്നും പിന്നീട് ലഭിച്ചിട്ടില്ല. അടുത്തിടെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഇതാ ബിലാലില്‍ അഭിനയിക്കുമോ എന്ന ആരാധകരുടെ സംശയത്തിന് ദുല്‍ഖര്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. ചിത്രത്തില്‍ അച്ഛന്‍ - മകന്‍ കോംബോ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ബിലാല്‍ വരാന്‍ തനിയ്ക്ക് ഏറെ ആഗ്രഹമുണ്ടെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. ചിത്രത്തെ കുറിച്ച് ഇടയ്ക്ക് സൂചിപ്പിക്കാറുണ്ട്. എന്നാല്‍, അതിന്റെ ഫൈനല്‍ തീരുമാനങ്ങളെല്ലാം എടുക്കുന്നത് ബിലാല്‍ തന്നെയാണെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

ALSO READ: ഇത് ''അടി''കൂടി നേടിയ വിജയം; ഓണം കളറാക്കി 'ആർഡിഎക്സ്', ആദ്യ ദിനം നേടിയത് ഇത്രയും..!!

മലയാളത്തിൽ മമ്മൂട്ടിയെ ഏറ്റവും സ്റ്റൈലിഷായി അവതരിപ്പിച്ച ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്ത ബി​ഗ് ബി. 2007ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബിലാ‍ൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയ്ക്ക് പുറമെ വമ്പൻ താരനിരയാണ് ബി​ഗ് ബിയിൽ അണിനിരന്നത്. മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ്, ജാഫർ ഇടുക്കി തുടങ്ങിയവർ ബി​ഗ് ബിയിൽ വേഷമിട്ടിരുന്നു. ചിത്രം തിയേറ്ററുകളിൽ സാമ്പത്തികമായി പരാജയം നേരിട്ടെങ്കിലും പിന്നീട് ശ്രദ്ധ നേടുകയായിരുന്നു. ഇന്ന് മലയാളത്തിലെ അണ്ടര്‍ റേറ്റഡ് ആക്ഷന്‍ സിനിമയായാണ് ചിത്രത്തെ ആരാധകര്‍ പരിഗണിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News