ചിരിയുടെ മാലപടക്കവുമായി ധ്യാനും ശ്രീനിവാസനും; 'കുട്ടിമാമ'യുടെ ചിത്രീകരണം ഓഗസ്റ്റില്‍

ശ്രീനിവാസനും ധ്യാനും ആദ്യമായി ഒരുമിച്ച്‌ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

Last Updated : Jul 13, 2018, 06:58 PM IST
ചിരിയുടെ മാലപടക്കവുമായി ധ്യാനും ശ്രീനിവാസനും; 'കുട്ടിമാമ'യുടെ ചിത്രീകരണം ഓഗസ്റ്റില്‍

ച്ഛനും മകനും ഒന്നിക്കുന്ന കുട്ടിമാമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങും. 2012ല്‍ പുറത്തിറങ്ങിയ ഫേസ് ടു ഫേസ് എന്ന ചിത്രത്തിന് ശേഷം വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ. 

ശ്രീനിവാസനും ധ്യാനും ആദ്യമായി ഒരുമിച്ച്‌ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.  ചിത്രത്തില്‍ കുട്ടിമാമ എന്ന ടൈറ്റില്‍ വേഷത്തിലാണ് ശ്രീനിവാസനെത്തുന്നത്.

വിമാനം ഫെയിം ദുര്‍ഗ കൃഷ്ണ നായികയായെത്തുന്ന ചിത്രത്തില്‍ പ്രേകുമാര്‍, കലിംഗ ശശി, ഹരീഷ് കണാരന്‍, ബിജു സോപാനം, സുധീര്‍ കരമന, സുരഭി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

കോമഡി ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു ജവാന്‍റെ കഥയാണ് പറയുന്നത്. ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എം.കെ നസീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മനാഫാണ്.

വി.എം വിനുവിന്‍റെ മകന്‍ വരുണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ആദ്യമായി ഒന്നിച്ച 'മകന്‍റെ അച്ഛൻ', 'യെസ് യുവർ ഓണർ' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് വിനുവാണ്.

ഈ വര്‍ഷം തീയേറ്ററുകളിലേക്ക് എത്തിയ അരവിന്ദന്‍റെ അതിഥികളില്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിച്ചിരുന്നു. 

ശ്രീനിവാസന്‍റെ മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ ഗായകനായിട്ട് തിളങ്ങിയപ്പോള്‍ ഇളയ മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശമാക്കിയില്ല. നായകനായി സിനിമയിലെത്തിയ ധ്യാന്‍ തിരക്കഥ എഴുതിയും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 

Trending News