ഖുറേഷി എബ്രഹാമിനെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. തോക്ക് ധാരികളായ സെക്യൂരിറ്റി ഗാർഡ്സിന് ഒപ്പം നിൽക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാൽ നായകനായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇന്ന് മോഹൻലാലിന്റെ പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ എമ്പുരാന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഖുറേഷി എബ്രഹാമിനെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. തോക്ക് ധാരികളായ സെക്യൂരിറ്റി ഗാർഡ്സിന് ഒപ്പം നിൽക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.
ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനായും ആരാധകർ കാത്തിരിക്കുകയാണ്. നിലവിൽ തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. മഞ്ജു വാര്യർ, ടൊവിനോ തുടങ്ങിയവർ തിരുവനന്തപുരത്തെ ഷെഡ്യൂളിന്റെ ഭാഗമാണ്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. തിരുവനന്തപുരത്തെ ഷെഡ്യൂളിന് ശേഷം 10 ദിവസം കുറ്റിക്കാനത്താകും ഷൂട്ട്. ജൂൺ 15 മുതൽ 35 ദിവസത്തേക്ക് ഗുജറാത്തിലാകും ഷൂട്ടെന്നും റിപ്പോർട്ടുണ്ട്. അബുദാബിയിലും ചിത്രത്തിന്റെ ഷൂട്ട് ഉണ്ടാകും.
ലൂസിഫർ ബോക്സ്ഓഫീസിൽ വലിയ ഹിറ്റ് സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ ആദ്യമായി 200 കോടി ക്ലബിൽ കയറിയ സിനിമയാണ് ലൂസിഫർ. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു. എമ്പുരാന് ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.