ലാലേട്ടന്‍റെ പുതിയ സിനിമയിലെ 'എന്റമ്മേടെ ജിമിക്കിക്കമ്മല്‍' യുട്യൂബില്‍ വന്‍ഹിറ്റ്‌!

Last Updated : Aug 19, 2017, 12:17 PM IST
ലാലേട്ടന്‍റെ പുതിയ സിനിമയിലെ 'എന്റമ്മേടെ ജിമിക്കിക്കമ്മല്‍' യുട്യൂബില്‍ വന്‍ഹിറ്റ്‌!

മോഹന്‍ലാലിന്‍റെ പുതിയ സിനിമയായ 'വെളിപാടിന്‍റെ പുസ്തക'ത്തിലെ പുതിയ ഗാനം' എന്റമ്മേടെ ജിമിക്കിക്കമ്മല്‍' സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുസൃതി നിറഞ്ഞ വരികളും യുവത്വത്തിന്‍റെ ഊര്‍ജ്ജവും തുളുമ്പുന്ന ഈ പാട്ട് മലയാളികള്‍ മുഴുവന്‍ നെഞ്ചോടു ചേര്‍ത്തിരിക്കുകയാണ് . ഈ ഗാനം മോഹന്‍ലാല്‍ തന്‍റെ പേജില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

അനില്‍ പനച്ചൂരാന്‍ എഴുതി ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ പാട്ടിനു ശബ്ദം നല്‍കിയത് വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയുമാണ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആഗസ്റ്റ്‌ 31 ന് ചിത്രം തിയേറ്ററുകളിലെത്തും.

അങ്കമാലി ഡയറിയില്‍ മലയാളികളുടെ പ്രിയപ്പെട്ട ലിച്ചിയായി വന്ന രേഷ്മ രാജനാണ് ഈ ചിത്രത്തിലെ നായിക

കേരളത്തിന്‍റെ ഹൃദയം കവര്‍ന്ന ആ ഗാനം ഇതാ

Trending News