Aavesham: ആവേശമല്ലിത്...രോമാഞ്ചം! ഫഹദിന്റെ അഴിഞ്ഞാട്ടം; 'ആവേശം' പ്രേക്ഷക പ്രതികരണം

Aavesham movie audience response: കോളേജ് പിള്ളേരെ സഹായിക്കാനെത്തുന്ന ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനായാണ് ഫഹദ് എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 11, 2024, 02:53 PM IST
  • ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നുണ്ട്.
  • മികച്ച ഇന്റര്‍വെല്‍ ബ്ലോക്കും ക്ലൈമാക്‌സുമാണ് ചിത്രത്തിലുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു.
  • രംഗനായി ഫഹദ് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയാണെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു.
Aavesham: ആവേശമല്ലിത്...രോമാഞ്ചം! ഫഹദിന്റെ അഴിഞ്ഞാട്ടം; 'ആവേശം' പ്രേക്ഷക പ്രതികരണം

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം' ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഫഹദ് ഫാസിലിനെയാണ് ചിത്രത്തില്‍ കാണാനായത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. 

ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനായാണ് ഫഹദ് എത്തുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രത്തിന് ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച മൗത്ത് പബ്ലിസിറ്റിയും ലഭിക്കുന്നുണ്ട്. മികച്ച ഇന്റര്‍വെല്‍ ബ്ലോക്കും ക്ലൈമാക്‌സുമാണ് ചിത്രത്തിലുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു. തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് മുന്നോട്ടുപോകുന്ന ചിത്രത്തില്‍ ഫഹദ് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയാണെന്നും അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. 

ALSO READ: ഉണ്ണി മുകുന്ദനും മഹിമാ നമ്പ്യാരും പിന്നെ ജോമോളും; "ജയ് ഗണേഷ്" തിയേറ്ററുകളിൽ

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നര്‍മ്മത്തിന് കുറവ് വന്നിട്ടില്ല. രണ്ടാം പകുതിയില്‍ അങ്ങിങ്ങായി ചെറിയ ലാഗ് അടിക്കുമെങ്കിലും അത് ഒരിക്കലും കഥാഗതിയെ ബാധിക്കുന്നില്ലെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നത്. 'രോമാഞ്ചം' സംവിധാനം ചെയ്ത ജിത്തു മാധവനില്‍ നിന്ന് മറ്റൊരു ക്വാളിറ്റി സിനിമ എന്നാണ് പ്രേക്ഷകര്‍ ആവേശത്തെ വിശേഷിപ്പിക്കുന്നത്. 

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിര്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു. എഡിറ്റര്‍ - വിവേക് ഹര്‍ഷന്‍, പ്രോജക്ട് സിഇഒ - മൊഹസിന്‍ ഖായിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എ ആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - പി കെ ശ്രീകുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - അശ്വിനി കാലേ, കോസ്റ്റുംസ് - മഹര്‍ ഹംസ, മേക്കപ്പ് - ആര്‍ ജി വയനാടന്‍, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അരുണ്‍ അപ്പുക്കുട്ടന്‍, സുമിലാല്‍ സുബ്രമണ്യന്‍, സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, നിദാദ് കെ എന്‍,ഡിസൈന്‍ - അഭിലാഷ് ചാക്കോ, വിതരണം - എ ആന്റ് എ റിലീസ്, പി ആര്‍ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News