രാജ്കുമാർ ഹിരാനിയുടെ സെറ്റിൽ ഷാരൂഖ് ഖാൻ; താരത്തിന്‍റെ പുതിയ ഗ്ലാമർ ചിത്രം ആഘോഷമാക്കി ആരാധകർ

ആദ്യ ചിത്രമായ മുന്നാഭായി എം.ബി.ബി.എസ് ഉൾപ്പെടെ അവസാനം പുറത്തിറങ്ങിയ സ‍ഞ്ജു എന്ന ചിത്രം വരെ ബ്ലോക്ക്ബസ്റ്റർ ആക്കിയ സംവിധായകനാണ് രാജ്കുമാർ ഹിരാനി. ഈ തലമുറയിലെ ഏറ്റവും ഭാഗ്യശാലിയായ സംവിധായകന്‍റെ കൂടെ അഭിനയിക്കാൻ വേണ്ടി 'താൻ ഡോങ്കിയോ.. ഡങ്കിയോ...' എന്ത് വേണമെങ്കിലും ആകാൻ തയ്യാറാണെന്നാണ് ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് വീഡിയോ പങ്കുവച്ചുകൊണ്ട് ഷാരൂഖ് ഖാൻ പറഞ്ഞത്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : May 12, 2022, 03:58 PM IST
  • ഷാരൂഖ് ഖാന്‍റെ ഒരു ഫാൻസ് ക്ലബ്ബാണ് ഈ ഫോട്ടോ പുറത്ത് വിട്ടത്.
  • താടി ക്ലീൻ ഷേവ് ചെയ്ത്, മുടി വെട്ടി ഒരു പുത്തൻ ലുക്കിലാണ് ഫോട്ടോയിൽ ഷാരൂഖിനെ കാണാൻ സാധിക്കുന്നത്.
  • കിംഗ് ഖാനെപ്പോലെ തന്നെ ഹിരാനിയും ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് വേണ്ടി വളരെയധികം കാത്തിരിക്കുന്നുണ്ട്.
രാജ്കുമാർ ഹിരാനിയുടെ സെറ്റിൽ ഷാരൂഖ് ഖാൻ; താരത്തിന്‍റെ പുതിയ ഗ്ലാമർ ചിത്രം ആഘോഷമാക്കി ആരാധകർ

രാജ്കുമാർ ഹിരാനിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന 'ഡങ്കി' എന്ന കോമഡി ചലച്ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ചിത്രത്തിന്‍റെ സെറ്റില്‍ ഷാരൂഖ് ഖാനും സഹതാരങ്ങളും സംവിധായകന്‍ രാജ്കുമാർ ഹിരാനിയും ഉൾപ്പെട്ട ഒരു ഗ്രൂപ്പ് ഫോട്ടോ പുറത്ത് വന്നതോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിച്ച വിവരം പുറം ലോകം അറിയുന്നത്. 

ഷാരൂഖ് ഖാന്‍റെ ഒരു ഫാൻസ് ക്ലബ്ബാണ് ഈ ഫോട്ടോ പുറത്ത് വിട്ടത്. എന്നാൽ ചിത്തിന്‍റെ ഷൂട്ടിങ്ങിനെപ്പറ്റി യാതൊരു വിവരവും ഈ സിനിമയുമായി ബന്ധപ്പെട്ടവർ പുറത്ത് വിട്ടിട്ടില്ല.  താടി ക്ലീൻ ഷേവ് ചെയ്ത്, മുടി വെട്ടി ഒരു പുത്തൻ ലുക്കിലാണ് ഫോട്ടോയിൽ ഷാരൂഖിനെ കാണാൻ സാധിക്കുന്നത്.

Read Also: The Kashmir Files OTT: 'ദി കശ്മീര്‍ ഫയല്‍സ്' നാളെ മുതൽ ഒടിടിയിൽ; എവിടെ, എങ്ങനെ കാണാം? 

മുൻപ് പഠാൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് വേണ്ടി ഷാരൂഖ് മുടി നീട്ടി വളർത്തുകയും താടി വളർത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അവയെല്ലാം ഒഴിവാക്കിയതോടെ പഠാന്‍റെ ഷൂട്ടിങ്ങ് അവസാനിച്ചതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ യാഷ് രാജ് പ്രൊഡക്ഷൻസോ ഷാരൂഖ് ഖാനോ ഇത് സംബന്ധിച്ച് യാതൊരു സൂചനയും തന്നിട്ടില്ല. 

ഡങ്കി എന്ന ചിത്രത്തിൽ തപ്സീ പന്നുവാണ് നായികയായി എത്തുന്നത്. ഒരു കംപ്ലീറ്റ് കോമഡി എന്‍റർടൈനർ ആകും ഈ ചിത്രം എന്നാണ് സംവിധായകനായ രാജ്കുമാർ ഹിരാനി പറയുന്നത്. ഡങ്കി എന്ന സിനിമയുടെ ഒരു അനൗൺസ്മെന്‍റ് വീഡിയോ ഏതാനും ആഴ്ച്ചകൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൾ വഴി ഷാരൂഖ് ഖാൻ പുറത്ത് വിട്ടിരുന്നു. 

Read Also: Member Rameshan 9aam Ward: കോമഡി ഹിറ്റ് ചിത്രം 'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്' ടിവി പ്രീമിയർ സീ കേരളത്തില്‍

ആദ്യ ചിത്രമായ മുന്നാഭായി എം.ബി.ബി.എസ് ഉൾപ്പെടെ അവസാനം പുറത്തിറങ്ങിയ സ‍ഞ്ജു എന്ന ചിത്രം വരെ ബ്ലോക്ക്ബസ്റ്റർ ആക്കിയ സംവിധായകനാണ് രാജ്കുമാർ ഹിരാനി. ഈ തലമുറയിലെ ഏറ്റവും ഭാഗ്യശാലിയായ സംവിധായകന്‍റെ കൂടെ അഭിനയിക്കാൻ വേണ്ടി 'താൻ ഡോങ്കിയോ.. ഡങ്കിയോ...' എന്ത് വേണമെങ്കിലും ആകാൻ തയ്യാറാണെന്നാണ് ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് വീഡിയോ പങ്കുവച്ചുകൊണ്ട് ഷാരൂഖ് ഖാൻ പറഞ്ഞത്. 

കിംഗ് ഖാനെപ്പോലെ തന്നെ ഹിരാനിയും ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് വേണ്ടി വളരെയധികം കാത്തിരിക്കുന്നുണ്ട്. രാജ്കുമാർ ഹിരാനിയുടെ മുൻ ചിത്രങ്ങളായ മുന്നാബായി എം.ബി.ബി.എസിലും, 3 ഇഡിയറ്റ്സിലും ആദ്യം നായകനായി പരിഗണിച്ചത് ഷാരൂഖ് ഖാനെ ആയിരുന്നു. 

Read Also: Meri Awaz Suno: : ഡോക്ടറായി മഞ്ജു വാര്യർ; മേരി ആവാസ് സുനോ പുതിയ പോസ്റ്ററുകൾ പുറത്ത്, ചിത്രം നാളെ തിയേറ്ററുകളിലേക്ക്

എന്നാൽ ഷാരൂഖിന്‍റെ മറ്റ് ഷൂട്ടിങ്ങ് തിരക്കുകൾ കാരണം ഇത് ഒഴിവായി. എന്നാൽ താരത്തിന്‍റെയും സംവിധായകന്‍റെയും ഏറെ നാളത്തെ കാത്തിരിപ്പിന് 'ഡങ്കി' എന്ന ചിത്രം വഴി ഒരു വിരാമം ആകുകയാണ്. 2023 ഡസംബര്‍ 22 നാണ് ഈ ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News