ഷാരൂഖ്-ആലിയ ചിത്രം ‘ഡിയര്‍ സിന്ദഗി’യുടെ ടീസര്‍ പുറത്തിറങ്ങി

 ഷാരൂഖ് ഖാനും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡിയര്‍ സിന്ദഗിയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഫസ്റ്റ് ലുക്കിനു പിന്നാലെ ആരാധകര്‍ ഏറെ കാത്തിരുന്ന ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. 

Last Updated : Oct 19, 2016, 04:51 PM IST
ഷാരൂഖ്-ആലിയ ചിത്രം ‘ഡിയര്‍ സിന്ദഗി’യുടെ ടീസര്‍ പുറത്തിറങ്ങി

മുംബൈ :  ഷാരൂഖ് ഖാനും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡിയര്‍ സിന്ദഗിയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഫസ്റ്റ് ലുക്കിനു പിന്നാലെ ആരാധകര്‍ ഏറെ കാത്തിരുന്ന ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. 

ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറില്‍ ഷാരുഖും ആലിയയും തമ്മിലുള്ള കെമസ്ട്രിയാണ് മുഖ്യ ആകര്‍ഷണം. കുറ്റിത്താടിയും അല്‍പ്പം നീണ്ട മുടിയുമായി വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഷാരൂഖ് എത്തുന്നത്. കുസൃതി നിറഞ്ഞ കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന് ട്രെയിലര്‍ ഉണ്ടായിരിക്കില്ല പകരം തുടര്‍ച്ചയായ നാല് ടീസറുകളിലൂടെയാണ് താരങ്ങളെ പരിചയപ്പെടുത്തുന്നത്തും കഥയുടെ സാരാംശം വ്യ്ക്ത്മാക്കുന്നതും. നാല് ടീസറുകളിലെ ഒന്നാമത്തേതായ ലൈഫ് ഈസ് എ ഗെയിം ആണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നവംബര്‍ 25 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Trending News