നസ്രിയയോ അമാലോ ആരാണ് കൂടുതല്‍ സുന്ദരി? ആരാധകര്‍ പറയും

ബാലതാരമായി വന്ന കാലം  മുതല്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട  താരമാണ് നസ്രിയ. തുടര്‍ന്ന് അവതാരകയായും നായികാ നടിയായുമെല്ലാം നസ്രിയ തിളങ്ങിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 22, 2020, 09:28 AM IST
  • നസ്രിയയ്ക്ക് ആശംസകള്‍ അറിയിച്ച് സെലിബ്രിറ്റി ഫോട്ടോഗ്രാഫറും നടനുമായ ഷാനി ഷാകി പങ്കുവെച്ച ചിത്ര൦ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
  • ദുല്‍ഖര്‍, ഭാര്യ അമാല്‍, ഫഹദ്, നസ്രിയ എന്നിവര്‍ക്കൊപ്പമുളള ഒരു ചിത്രമാണ് ഷാനി ഷാകി പങ്കുവച്ചത്.
  • ചിത്രം കണ്ട് നസ്രിയയേക്കാള്‍ സുന്ദരി അമാല്‍ ആണല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.
നസ്രിയയോ അമാലോ ആരാണ് കൂടുതല്‍ സുന്ദരി?  ആരാധകര്‍ പറയും

ബാലതാരമായി വന്ന കാലം  മുതല്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട  താരമാണ് നസ്രിയ. തുടര്‍ന്ന് അവതാരകയായും നായികാ നടിയായുമെല്ലാം നസ്രിയ തിളങ്ങിയിരുന്നു. 

മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ച നടിയ്ക്ക് ആരാധകരും ഏറെയാണ്. ഫഹദ് ഫാസിലുമായുളള വിവാഹ ശേഷം ചെറിയ ഒരു  ഇടവേളയുണ്ടായെങ്കിലും വീണ്ടും തിരിച്ചെത്തിയിരുന്നു. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും നസ്രിയ തിളങ്ങി. 

കഴിഞ്ഞ ദിവസമാണ് താരം തന്‍റെ ജന്മദിനം ആഘോഷിച്ചത്.  നടിയുടെ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് നിരവധി സഹതാരങ്ങളും  ആരാധകരും  സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. നസ്രിയയുടെ അടുത്ത സുഹൃത്തുക്കളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയവരുടെ ആശംസാ കുറിപ്പുകള്‍ ഏറെ ശ്രദ്ധേയമായി. 

അതേസമയം, നസ്രിയയ്ക്ക്  (Nazriya Nazim) ആശംസകള്‍ അറിയിച്ച് സെലിബ്രിറ്റി ഫോട്ടോഗ്രാഫറും നടനുമായ ഷാനി ഷാകി പങ്കുവെച്ച  ചിത്ര൦ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുല്‍ഖര്‍, ഭാര്യ അമാല്‍ ( Amaal Salmaan) , ഫഹദ്, നസ്രിയ എന്നിവര്‍ക്കൊപ്പമുളള ഒരു ചിത്രമാണ്  ഷാനി ഷാകി പങ്കുവച്ചത്. 

അതിനുപിന്നാലെ, നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. ചിത്രം കണ്ട് നസ്രിയയേക്കാള്‍ സുന്ദരി അമാല്‍ ആണല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. നസ്രിയയുടെ അടുത്ത കൂട്ടുകാരിയാണ് ദുല്‍ഖര്‍ സല്‍മാന്‍റെ ഭാര്യ അമാല്‍ സൂഫിയ. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങള്‍ മുന്‍പും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു.  നിമിഷനേരംകൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്.

Also read: ഇടവേള എടുക്കാന്‍ കാരണമിതാണ്, മലയാളസിനിമയിലേയ്ക്ക് ഉടന്‍ മടങ്ങി വരു൦, ഉർവശി

തെലുങ്കിലാണ് നസ്രിയ ഫഹദിന്‍റെ പുതിയ ചിത്രം വരുന്നത്. നാനി നായകനാവുന്ന തെലുങ്ക് സിനിമയുടെ പ്രഖ്യാപനം അടുത്തിടെയാണ് നടന്നത്. അണ്ടെ സുന്ദരാനികി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തിലും തമിഴിലും തിളങ്ങിയ നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്.

 

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News