ഒരിടവേളയ്‍ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന 'കൂടെ'യിലെ ആദ്യ സോങ് ടീസര്‍ ഇറങ്ങി

  നസ്രിയയുടെ അവസാന ചിത്രം അഞ്ജലി മേനോന്‍റെ ബാംഗ്ലൂർ ഡേയ്സ് ആയിരുന്നു. ഒരിടവേളയ്ക്ക്ശേഷം അഞ്ജലി മേനോന്‍റെ സിനിമയിലൂടെയാണ് നസ്രിയ വീണ്ടുമെത്തുന്നത്. 

Last Updated : Jun 14, 2018, 02:27 PM IST
ഒരിടവേളയ്‍ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന 'കൂടെ'യിലെ ആദ്യ സോങ് ടീസര്‍ ഇറങ്ങി

അഞ്ജലി മേനോൻ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്‍ത പുതിയ ചിത്രം 'കൂടെ'യിലെ ആദ്യ സോങ് ടീസര്‍ പുറത്തിറങ്ങി.  ഒരിടവേളയ്‍ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രത്തിലെ ആരാരോ എന്ന ഗാനത്തിന്‍റെ ടീസറാണ് പുറത്തിറങ്ങിയത്.  നസ്രിയയുടെ അവസാന ചിത്രം അഞ്ജലി മേനോന്‍റെ ബാംഗ്ലൂർ ഡേയ്സ് ആയിരുന്നു. ഒരിടവേളയ്ക്ക്ശേഷം അഞ്ജലി മേനോന്‍റെ സിനിമയിലൂടെയാണ് നസ്രിയ വീണ്ടുമെത്തുന്നത്. 

ടീസറിലുടനീളം നസ്രിയ തന്നെയാണ്. വെളുത്ത ടോപ്പും ഇളംപച്ച സ്കർട്ടുമാണ് നസ്രിയയുടെ വേഷം. ഒരു ലാബ്രഡോർ നായയും കൂടെയുണ്ട്. പൃഥ്വിരാജിന്‍റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. അതേസമയം രണ്ട് വ്യത്യസ്‍ത ലുക്കിലാണ് പൃഥ്വിരാജ് അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തിലുണ്ട്. എം ജയചന്ദ്രൻ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

 ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പാര്‍വതിയാണ് ചിത്രത്തിലെ നായിക. ജൂലൈ ആറിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. മഞ്ചാടിക്കുരുവാണ് അഞ്ജലി മേനോനും പൃഥ്വിരാജും നേരത്തെ ഒന്നിച്ച സിനിമ. 

Trending News