Gargi Movie: സായ് പല്ലവി ചിത്രം ഗാര്‍ഗി ഒടിടി സ്ട്രീമിംഗ് തുടങ്ങി

സംവിധായകൻ ​ഗൗതം രാമചന്ദ്രനും ഹരിഹരന്‍ രാജുവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 10:35 AM IST
  • ഐശ്വര്യ ലക്ഷ്‍മിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
  • ആര്‍ എസ് ശിവജി, കലൈമാമണി ശരവണന്‍, ജയപ്രകാശ്, പ്രതാപ്, സുധ, ലിവിങ്സ്റ്റണ്‍, കവിതാലയ കൃഷ്ണന്‍, കലേഷ് രമാനന്ദ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
  • രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ് ജോര്‍ജ്, ഗൌതം രാമചന്ദ്രന്‍ എന്നിര്‍വക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും നിര്‍മ്മാണ പങ്കാളിയാണ്.
Gargi Movie: സായ് പല്ലവി ചിത്രം ഗാര്‍ഗി ഒടിടി സ്ട്രീമിംഗ് തുടങ്ങി

സായ് പല്ലവി കേന്ദ്ര കഥാപാത്രമായെത്തിയ ​തമിഴ് ചിത്രം ​ഗാർ​ഗിയുടെ ഒടിടി സ്ട്രീമിങ് തുടങ്ങി. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ​ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലീഗല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ​ഗാർ​ഗി. ജൂലൈ 15നാണ് ​ഗാർ​ഗി തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനം ഏറെ കൈയടി നേടിയിരുന്നു.

സംവിധായകൻ ​ഗൗതം രാമചന്ദ്രനും ഹരിഹരന്‍ രാജുവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആര്‍ എസ് ശിവജി, കലൈമാമണി ശരവണന്‍, ജയപ്രകാശ്, പ്രതാപ്, സുധ, ലിവിങ്സ്റ്റണ്‍, കവിതാലയ കൃഷ്ണന്‍, കലേഷ് രമാനന്ദ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ് ജോര്‍ജ്, ഗൌതം രാമചന്ദ്രന്‍ എന്നിര്‍വക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും നിര്‍മ്മാണ പങ്കാളിയാണ്. ശ്രൈയന്തിയും പ്രേംകൃഷ്ണ അക്കാട്ടുവും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി.

Also Read: Heaven Movie OTT : സുരാജിന്റെ ഹെവൻ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ഡിജിറ്റൽ അവകാശം ഡിസ്നി പ്ലസിന്

 

'എന്നെ വിഷമപ്പെടുത്തിയത് ഹ്യുമർ സെൻസ് നമ്മുടെ സമൂഹത്തിൽ നിന്നും മാഞ്ഞ് പോകുന്നത്' പോസ്റ്റർ വിവാദത്തിൽ സീ മലയാളം ന്യൂസിനോട് കുഞ്ചാക്കോ ബോബൻ

തിരുവനന്തപുരം : ഇന്ന് കേരളമാകെ ചർച്ച ചെയ്ത ഒരു വിഷമയായിരുന്നു ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പരസ്യവാചകവും അതിനോട് അനുബന്ധിച്ചുള്ള ഇടതുപക്ഷ അനുകൂലികളുടെ ബഹിഷ്കരണാഹ്വാനവും. 'തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പരസ്യ വാചകം ചിത്രത്തിന്റെ റിലീസ് ദിനത്തിലെ പോസ്റ്ററിൽ അണിയറപ്രവർത്തകർ പങ്കുവച്ചത്. എന്നാൽ ഇത് സിനിമയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നടൻ കുഞ്ചാക്കോ ബോബനുമെതിരെ സൈബർ ആക്രമണത്തിന് വഴി വെക്കുകയായിരുന്നു. 

ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം നടൻ കുഞ്ചാക്കോ ബോബൻ പരസ്യ വാചകവും സിനിമയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയും ഒരു രാഷ്ട്രീയ പാർട്ടിയെ ഉദ്ദേശിച്ചല്ല അങ്ങനെ ഒരു പോസ്റ്റർ തയ്യറാക്കിയതെന്നും പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ  സിനിമക്കെതിരെയുള്ള ബഹിഷ്കരണവും സൈബർ ആക്രമണവും തുടരുകയായിരുന്നു. ഈ കാര്യത്തിൽ സീ മലയാളം ന്യൂസിനോട് തന്റെ ആശങ്ക പങ്കുവെക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. 

"പോയി സിനിമ കാണാനാണ് ഞാൻ എല്ലാവരോടും പറയുന്നത്. എന്താണ് പരസ്യ വാചകത്തിലൂടെ ഉദേശിച്ചത് എന്ന വ്യക്തമായ ചിത്രം അപ്പോൾ ലഭിക്കുകയുള്ളു. സിനിമ കണ്ട് ഇറങ്ങിയപ്പോൾ മാധ്യമപ്രവർത്തകരാണ് എന്നോട് ഇക്കാര്യം അറിയിക്കുന്നത്. ഈ പരസ്യം വാചകം ആദ്യം കണ്ടപ്പോൾ ഞാൻ ഒരു തമാശ കണ്ട് ചിരിച്ച പോലെയായിരുന്നു ഞാൻ. പക്ഷെ എന്നെ വിഷമിപ്പിച്ചത് എന്തുകൊണ്ട് നമ്മുടെ ഹ്യുമർ സെൻസ് മാഞ്ഞു പോകുന്നു എന്ന കാര്യമാണ്" കുഞ്ചാക്കോ ബോബൻ സീ ഡിബേറ്റിനിടെ പറഞ്ഞു. 

സിപിഎം-ഇടത് പ്രഫൈലുകളിൽ നിന്നുമാണ് സിനിമയ്ക്കും ചിത്രത്തിന്റെ പോസ്റ്ററിനും നടൻ കുഞ്ചാക്കോ ബോബനുമെതിരെ രൂക്ഷ വിമർശനവും സൈബർ ആക്രമണവും ഉടലെടുത്തത്. എന്നാൽ ന്നാ താൻ കേസ് കൊട് സിനിമ ഒരു രാഷ്ട്രീയ പാർട്ടിയെയും ലക്ഷ്യമിടുന്നില്ല. ചിത്രത്തിലെ ഇതിവൃത്തമാണ് പരസ്യത്തിൽ നൽകിയിരിക്കുന്നതെന്ന് നടൻ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News