Garudan Movie: സൂരി നായകനാകുന്ന ​'ഗരുഡൻ', പ്രധാന കഥാപാത്രമായി ഉണ്ണി മുകുന്ദനും; ട്രെയിലർ

മെയ് 31ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ ശശികുമാറും മുഖ്യ വേഷം കൈകാര്യം ചെയ്യുന്നു. വെട്രിമാരൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ശിവദയും ഭാ​ഗമാണ്. 

Written by - Zee Malayalam News Desk | Last Updated : May 21, 2024, 07:31 PM IST
  • ദുരൈ സെന്തില്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം.
Garudan Movie: സൂരി നായകനാകുന്ന ​'ഗരുഡൻ', പ്രധാന കഥാപാത്രമായി ഉണ്ണി മുകുന്ദനും; ട്രെയിലർ

സൂരി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ​ഗരുഡൻ. ചിത്രത്തിൽ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. മെയ് 31ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ ശശികുമാറും മുഖ്യ വേഷം കൈകാര്യം ചെയ്യുന്നു. വെട്രിമാരൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ശിവദയും ഭാ​ഗമാണ്. ദുരൈ സെന്തില്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സൺ ഛായാഗ്രാഹണം നിര്‍വഹിക്കും. യുവൻ ശങ്കര്‍ രാജയാണ് സംഗീതം നൽകുന്നത്.

ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. നന്ദനം എനന് സിനിമയുടെ തമിഴ് റീമേക്കിലാണ് ഉണ്ണി മുകുന്ദൻ ആദ്യമായി അഭിനയിച്ചത്. സിനിമയിലേക്കുള്ള അരങ്ങേറ്റവും ഇതിലൂടെ തന്നെയാണ്. 

 

Jai Ganesh Ott Update: 'ജയ് ​ഗണേഷ്' ഒടിടിയിൽ എത്തുന്നു; ഉണ്ണി മുകുന്ദൻ ചിത്രം എവിടെ, എപ്പോൾ കാണാം?

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ജയ് ​ഗണേഷ്. ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് നേടാനായില്ലെങ്കിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 24ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിം​ഗ് തുടങ്ങും. മഹിമാ നമ്പ്യാരാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. രഞ്ജിത്ത് ശങ്കറാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ഉണ്ണി മുകുന്ദനും മഹിമയ്ക്കും പുറമെ ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ജോമോള്‍ ബിഗ് സ്‌ക്രീനിലേയ്ക്ക് തിരിച്ചുവന്ന ചിത്രം എന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News