Gentle Man 2 : ജെന്റിൽമാൻ 2 നായകൻ; തെലുങ്ക് താരം ചേതൻ ചീനുവിനെ തിരഞ്ഞെടുത്ത് കെ.ടി.കുഞ്ഞുമോൻ

Gentleman 2 Cast & Crew ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ചേതനെ ഓഡിഷനിലൂടെയാണ് നായകനായി തിരഞ്ഞെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Oct 5, 2022, 06:28 PM IST
  • തമിഴ് - തെലുങ്ക് സിനിമകളിൽ അഭിനയിച്ചു ശ്രദ്ധേയനായ യുവ താരം ചേതൻ ചീനുവിനെയാണ് സിനിമയുടെ കേന്ദ്രകഥാപാത്രമായി തിരഞ്ഞെടുത്തിരിക്കുന്നത്.
  • എ. ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ചേതനെ ഓഡിഷനിലൂടെയാണ് നായകനായി തിരഞ്ഞെടുത്തത്.
  • നിർമ്മാതാവ് തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചത്.
Gentle Man 2 : ജെന്റിൽമാൻ 2 നായകൻ; തെലുങ്ക് താരം ചേതൻ ചീനുവിനെ തിരഞ്ഞെടുത്ത് കെ.ടി.കുഞ്ഞുമോൻ

ചെന്നൈ : കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ജെന്റിൽമാൻ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ നായകനെ പ്രഖ്യാപിച്ചു. തമിഴ് - തെലുങ്ക് സിനിമകളിൽ അഭിനയിച്ചു ശ്രദ്ധേയനായ യുവ താരം ചേതൻ ചീനുവിനെയാണ് സിനിമയുടെ കേന്ദ്രകഥാപാത്രമായി തിരഞ്ഞെടുത്തിരിക്കുന്നത്. എ. ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ചേതനെ ഓഡിഷനിലൂടെയാണ് നായകനായി തിരഞ്ഞെടുത്തത്. നിർമ്മാതാവ് തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചത്. 

" കുഞ്ഞുമോൻ സാറിനെ പോലൊരു ലെജൻഡ് നിർമ്മാതാവിന്റെ സിനിമയിൽ അവസരം കിട്ടുക എന്നത് ഭാഗ്യമാണ്. അതും ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ജെന്റിൽമാന്റെ രണ്ടാം ഭാഗത്തിൽ നായക പദവി ലഭിക്കുക എന്നത് എന്റെ മഹാ ഭാഗ്യമാണ്" ചേതൻ പറഞ്ഞു.

ALSO READ : Anuragam Movie : വൺ സൈഡ്‌ ലൗവേഴ്സിന് വേണ്ടി ഇതാ ഒരു ഗാനം; അനുരാഗത്തിലെ 'ചില്ല് ആണേ' ഗാനമെത്തി

ചേതന്റെ തെലുങ്ക് ചിത്രമായ വിദ്യാർഥി ഉടൻ പ്രദർശനത്തിനെത്തും. ഏറെ വാർത്താ പ്രാധാന്യം നേടിയ, മലയാളി നടി കാവേരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യാ ചിത്രത്തിലും ചേതനാണ് നായകൻ. ഈ സിനിമയിൽ വ്യത്യസ്തമായ പന്ത്രണ്ട് മേക്കോവറിലാണ് അഭിനയിക്കുന്നത്. കൂടാതെ ' തഡാ' എന്ന സിനിമയിലും തെലുങ്ക് താരം അഭിനയിച്ചു വരുന്നു. 

"ഒരു സിനിമക്ക് വേണ്ടി നീണ്ട താടി വളർത്തിയിരുന്ന സമയത്താണ് എന്നെ ഓഡിഷന് വിളിക്കുന്നത്. താടി ട്രിം ചെയ്യണം എന്ന് കുഞ്ഞുമോൻ സാർ പറഞ്ഞു. മറ്റൊന്നും ചിന്തച്ചില്ല. ഞാൻ നായകനാകും എന്ന ഉറപ്പില്ലാതിരുന്നിട്ടും, അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗിന് തടസ്സം വരും എന്നറിഞ്ഞിട്ടും അദ്ദേഹത്തിന്റെ വാക്കിനെ ബഹുമാനിച്ചു കൊണ്ട് ഞാൻ താടി ട്രിം ചെയ്തു. അതു കാരണം ആ പടത്തിന്റെ ഷൂട്ടിംഗ് നീട്ടേണ്ടി വന്നു. എനിക്കാകട്ടെ കുഞ്ഞുമോൻ സാറിൽ നിന്നും ഒരു ഉറപ്പും കിട്ടിയിരുന്നില്ല. ഇന്ന് ഞാനാണ് നായകൻ എന്ന അറിയിപ്പ് കണ്ട് അത്ഭുതപ്പെട്ടു. ഈ പടത്തിലെ നായക കഥാപാത്രത്തിന് വേണ്ടി താടി എടുക്കുക മാത്രമല്ല തല മൊട്ടയടിക്കണം എന്നു ആവശ്യപ്പെട്ടാലും ഞാൻ അനുസരിക്കും." ചേതൻ വികാര ഭരിതനായി പറഞ്ഞു.

ALSO READ : "പുള്ളി " എത്തുന്നു; മോഷൻ പോസ്റ്റർ റിലീസായി

മലയാളികളായ നയൻതാരാ ചക്രവർത്തിയും പ്രിയാ ലാലുമാണ് ജെന്റിൽമാൻ 2വിലെ നായികമാർ. ഇന്ത്യൻ സിനിമയിലെ പ്രഗൽഭരായ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഈ മെഗാ പ്രോജക്ടിന്റെ ഭാഗമാകും. ബാഹുബലി ആർആർആർ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകൻ കീരവാണിയാണ് ജെന്റിൽമാൻ 2ന് സംഗീത നൽകുന്നത്. മലയാളി ഛായഗ്രഹകൻ അജയൻ വിൻസെന്റാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്, തോട്ടാധരണി കലാ സംവിധനവും നിർവഹിക്കുന്നു. ജെന്റിൽമാൻ ഫിലിം ഇന്റർ നാഷണലിന്റെ ബാനറിലാണ് കുഞ്ഞുമോൻ ജെന്റിൽമാൻ 2 നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News