"പുള്ളി " എത്തുന്നു; മോഷൻ പോസ്റ്റർ റിലീസായി

നവംബർ ആദ്യ വാരത്തിൽ വേൾഡ്  വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രം

Written by - Zee Malayalam News Desk | Last Updated : Oct 5, 2022, 05:17 PM IST
  • കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമ്മിക്കുന്ന ചിത്രം
  • നവംബർ ആദ്യ വാരത്തിൽ വേൾഡ് വൈഡ് റിലീസിന്
  • ബിജിബാലിന്റെ സംഗീതത്തിൽ വരികൾ ഒരുക്കിയിരിക്കുന്നത് ബി.കെ ഹരിനാരായണനും ജിജു അശോകനും
"പുള്ളി " എത്തുന്നു; മോഷൻ പോസ്റ്റർ റിലീസായി

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന "പുള്ളി "എന്ന ചലച്ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നടൻ ഫഹദ് ഫാസിലിൻറെയും,ആന്റണി വർഗീസ് എന്നിവരുടെ ഫേസ് ബുക്ക്/ഇൻസ്റ്റാഗ്രാം പേജുകളിലൂടെ റിലീസ് ചെയ്തു

നവംബർ ആദ്യ വാരത്തിൽ വേൾഡ്  വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ ബിജിബാലിന്റെ സംഗീതത്തിൽ വരികൾ ഒരുക്കിയിരിക്കുന്നത് ബി.കെ ഹരിനാരായണനും,ജിജു അശോകനുമാണ്.മധുബാലകൃഷ്ണൻ ,ഗണേഷ് സുന്ദരം എന്നിവർ ഗാനങ്ങൾക്ക്  ശബ്ദം നൽകിയിരിക്കുന്നു.

ALSO READ : Godfather Movie : ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനല്ല, ഗോഡ്ഫാദറിൽ ബോറൻ രംഗങ്ങൾ ഉണ്ടാകില്ല: ചിരഞ്ജീവി

ദേവ് മോഹൻ നായകനാകുന്ന , ചിത്രത്തിൽ ഇന്ദ്രൻസ്,കലാഭവൻ ഷാജോൺ,ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ് ,രാജേഷ് ശർമ്മ ,സെന്തിൽ സുധി കോപ്പ,സന്തോഷ് കീഴാറ്റൂർ ,പ്രതാപൻ ,മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്.

ALSO READ : സിനിമ പുറത്തിറങ്ങിയിട്ടും ചിലരുടെ പക തുടരുകയാണ്; വെള്ളരിക്കാപ്പട്ടണം സംവിധായകൻ മനീഷ് കുറുപ്പ്

ഛായാഗ്രഹണം ബിനുകുര്യൻ.ദീപു ജോസഫാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. കലാസംവിധാനം പ്രശാന്ത് മാധവ്.വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ.പ്രൊഡക്ഷൻ കൺട്രോളർ ബിജു.കെ.തോമസ്. ട്രൈലെർ,ടീസർ ,സ്പെഷ്യൽ ട്രാക്‌സ് - മനുഷ്യർ പി.ആർ.ഓ. എ.എസ്.ദിനേശ്, ആതിര ദിൽജിത്ത്,ആൻജോ ബെർലിനും ധനുഷ് ഹരികുമാറും ആണ് മോഷൻ പോസ്റ്റർ ഡിസൈനിങ്ങും സംഗീതവും നിർവഹിച്ചിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News