2012-ല്‍ യേശുദാസ് ഉള്‍പ്പെടെ 160-ലേറെ സെലിബ്രിറ്റികളെ അണിനിരത്തി ഒരുക്കിയ ദേശീയോദ്ഗ്രഥന ആല്‍ബം, 'വണ്‍ ദി യൂണിറ്റി സോങ്' -ന് ശേഷം വീണ്ടും ഒരു സാമൂഹിക വിഷയം പ്രമേയമാക്കിയുള്ള സംഗീത ആല്‍ബവുമായി പ്രമുഖ റോക്ക് സംഗീതജ്ഞന്‍ ജോര്‍ജ് പീറ്റര്‍. ആഗോള താപനവും ജലക്ഷാമവും പ്രമേയമാക്കി ഒരുക്കിയിട്ടുള്ള 'വാട്ടര്‍' പുറത്തിറങ്ങി. യുഎഇയിലെ സംരംഭകനായ അലക്‌സ് ജോര്‍ജ് നിര്‍മിക്കുന്ന സംഗീത ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ദുബായിലെ പ്രമുഖ പരസ്യ സംവിധായകനായ ജോവാന്‍ ജോണ്‍ ആണ്.
റാസ് അല്‍ ഖൈമയില്‍ ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഫ്രഞ്ചുകാരനായ മാക്‌സിം കാസയാണ്. ആല്‍ബത്തിന്റെ സഹനിര്‍മാതാവ് കൂടിയായ ഗ്രാമി അവാര്‍ഡ് ജേതാവ് പി.എ. ദീപക്കാണ് മിക്‌സിങ് നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ ബാന്‍ഡായ മെറ്റാലിക്കയുടെ തിരിച്ചുവരവ് ആല്‍ബം മാസ്റ്റര്‍ ചെയ്ത റൂബെന്‍ കോഹന്‍ ആണ് 'വാട്ടര്‍' മാസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ALSO READ: തരംഗമാകാൻ ധനുഷ് എത്തുന്നു; 'ക്യാപ്റ്റൻ മില്ലർ' ഫസ്റ്റ് ലുക്ക് പ്രേക്ഷകരിലേക്ക്
കോവിഡ് 19-നെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണിന്റെ വിരസത മാറ്റാന്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനുള്ള ഗിറ്റാറിസ്റ്റ് കൂടിയായ അലക്‌സ് ജോര്‍ജിന്റെ പരീക്ഷണങ്ങളാണ് വാട്ടര്‍ എന്ന സംഗീത ആല്‍ബത്തിലേക്ക് വഴിവെച്ചത്. താന്‍ കുറിച്ച് വെച്ച വരികള്‍ക്ക് തന്റെ കഴിവിനൊത്ത് ഈണം നല്‍കി അത് ജോര്‍ജ് പീറ്ററിന് അയച്ചു കൊടുക്കുകയായിരുന്നുവെന്ന് അലക്‌സ് ജോര്‍ജ് പറഞ്ഞു. വരികള്‍ ഇഷ്ടപ്പെട്ട ജോര്‍ജ് പീറ്റര്‍ അതിന് സംഗീതം നല്‍കാമെന്ന് ഏല്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1980, 90-കളില്‍ ഇന്ത്യയിലെ റോക്ക് സംഗീത ലോകത്ത് തരംഗമായിരുന്ന 13 എഡിയുടെ ലീഡ് വോക്കലിസ്റ്റായിരുന്ന ജോര്‍ജ് പീറ്റര്‍ പിന്നീട് എ.ആര്‍. റഹ്മാനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. സാധാരണയായി ഒരു മ്യൂസിക് കമ്പനിയാണ് ആല്‍ബം സൃഷ്ടിക്കുന്നതെങ്കില്‍ ഇവിടെ ആല്‍ബമാണ് ലൈക് വാട്ടര്‍ സ്റ്റുഡിയോസ് എന്ന കമ്പനിക്ക് രൂപം നല്‍കിയത് എന്നതാണ് വാട്ടറിന്റെ മറ്റൊരു പ്രത്യേകത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...