Golam Movie: കുറ്റാന്വേഷണ ത്രില്ലർ ചിത്രം ​'ഗോളം'; ജൂൺ 7ന് തിയേറ്ററുകളിലേക്ക്

സണ്ണി വെയിൻ, സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദ്നി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 30, 2024, 09:10 AM IST
  • നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഈ കുറ്റാന്വേഷണ ത്രില്ലർ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി.
  • ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആനും സജീവുമാണ് ചിത്രം നിർമ്മിക്കുന്നത്.
Golam Movie: കുറ്റാന്വേഷണ ത്രില്ലർ ചിത്രം ​'ഗോളം'; ജൂൺ 7ന് തിയേറ്ററുകളിലേക്ക്

ദിലീഷ് പോത്തൻ, രഞ്ജിത്ത് സജീവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ​ഗോളം. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഈ കുറ്റാന്വേഷണ ത്രില്ലർ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആനും സജീവുമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ജൂൺ 7ന് തിയേറ്ററുകളിലെത്തും.

സണ്ണി വെയിൻ, സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദ്നി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് 'ഗോള'ത്തിൻ്റെ രചന നിർവഹിച്ചത്. ഉദയ് രാമചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ആണ് ഛായാഗ്രഹകൻ. വിനായക് ശശികുമാറിന്റെ വരികൾക്ക് എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും, ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനുമാണ് നിർവഹിച്ചിരിക്കുന്നത്. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടർ, നിമേഷ് താനൂർ കലാ സംവിധായകൻ.

പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ. ശ്രീക് വാര്യർ - കളർ ഗ്രേഡിംഗ്, ബിനോയ് നമ്പാല കാസ്റ്റിംഗ്. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ. വിഷ്വൽ ഇഫക്ട്സ് പിക്‌റ്റോറിയൽ എഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫി ജെസ്റ്റിൻ ജെയിംസ്. ബിബിൻ സേവ്യർ, ബിനോഷ് തങ്കച്ചൻ എന്നിവരാണ് ഫിനാൻസ് കൺട്രോളർമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News