Gopi Sundar: എന്നെ പ്രണയവും ജീവിതവും എന്തെന്ന് പഠിപ്പിച്ചയാൾ..! ​ഗോപിയെ കെട്ടിപ്പിടിച്ച് മയോനി

Gopi Sundar New Love: ഗോപി സുന്ദറിനേയും ചിത്രത്തിനൊപ്പം ടാ​ഗ് ചെയ്തിട്ടുണ്ട്. എന്നാൽ ഇരുവരും തന്ത്രപരമായി ഇൻസ്ററ​ഗ്രാമിൽ കമ്മന്റ് ബോക്സ് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 8, 2023, 02:00 PM IST
  • വിവാഹിതനായ ​ഗോപി സുന്ദറിന്റെ ആദ്യ പ്രണയം ​ഗായികയായ അഭയ ഹിരൺമയിക്കൊപ്പം ആയിരുന്നു.
  • ആ ബന്ധം അവസാനിപ്പിച്ച് പിന്നീട് ​ഗോപി പ്രത്യക്ഷപ്പെട്ടത് തന്റെ പുതിയ പ്രണയിനിയായ ​ഗായികയും നടൻ ബാലയുടെ ആദ്യ ഭാര്യയുമായ അമൃത സുരേഷിനൊപ്പം ആണ്.
Gopi Sundar: എന്നെ പ്രണയവും ജീവിതവും എന്തെന്ന് പഠിപ്പിച്ചയാൾ..! ​ഗോപിയെ കെട്ടിപ്പിടിച്ച് മയോനി

തന്റെ പ്രണയകഥകൾ കൊണ്ട് എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സം​ഗീത സംവിധായകനും ​ഗായകനുമായ ​ഗോപി സുന്ദർ. ​ഗായിക അഭയയിൽ തുടങ്ങിയതാണ് ​ഗോപിയുടെ ലിവിങ് ബന്ധങ്ങൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യാൻ. ഇപ്പോളിതാ മയോനി എന്ന പ്രിയ, ഗോപിക്ക് ഒപ്പമുള്ള പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. "ഞാൻ പ്രണയിക്കുന്ന വ്യക്തിയുമായുള്ള ചില സന്തോഷ നിമിഷങ്ങൾ, എന്നെ പ്രണയവും ജീവിതവും എന്തെന്ന് പഠിപ്പിച്ചയാൾ" എന്നാണ് ചിത്രത്തിനൊപ്പം മയോനി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ​ഗോപി സുന്ദറിനേയും ചിത്രത്തിനൊപ്പം ടാ​ഗ് ചെയ്തിട്ടുണ്ട്. എന്നാൽ ഇരുവരും തന്ത്രപരമായി ഇൻസ്ററ​ഗ്രാം കമ്മന്റ് ബോക്സ് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. 

വിവാഹിതനായ ​ഗോപി സുന്ദറിന്റെ ആദ്യ പ്രണയം ​ഗായികയായ അഭയ ഹിരൺമയിക്കൊപ്പം ആയിരുന്നു. പ്രണയത്തിലായിരിക്കുന്ന സമയം തൊട്ട് ഇരുവരും സോഷ്യൽ മീഡിയയില‍ ചർച്ചാപാത്രങ്ങളായിരുന്നു. ​ഗോപിക്കൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള അഭയയെ ചുറ്റിപറ്റിയായിരുന്നു സോഷ്യൽ ലോകം എന്നും. വർഷങ്ങൾ നീണ്ട പ്രണയം ഇരുവരും അവസാനിപ്പിച്ചപ്പോളും അത് അങ്ങനെ തുടർന്നു. ഇപ്പോഴും ​​ഗോപിയ്ക്കൊപ്പം ഉയർന്നു കേൾക്കുന്ന പേരാണ് അഭയയുടേത്. 

ALSO READ: "ടോക്സിക്" ഗീതുമോഹൻദാസിന്റെ സംവിധാനത്തിൽ റോക്കിംഗ് സ്റ്റാർ; 'യാഷ് 19'ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

ആ ബന്ധം അവസാനിപ്പിച്ച് പിന്നീട് ​ഗോപി പ്രത്യക്ഷപ്പെട്ടത് തന്റെ പുതിയ പ്രണയിനിയായ ​ഗായികയും നടൻ ബാലയുടെ ആദ്യ ഭാര്യയുമായ അമൃത സുരേഷിനൊപ്പം ആണ്. ഇരുവരും വിവാഹിതരായി എന്ന തരത്തിലും വാർത്തകൾ എത്തിയിരുന്നു. എന്നാൽ ആ ബന്ധവും അതികകാലം നിലനിന്നിരുന്നില്ല ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലും വാർത്തകൾ എത്തിയിരുന്നു. എന്തായാലും അമൃതയ്ക്കൊപ്പമുള്ള ബന്ധത്തിന്റേയും വേർപിരിയലിന്റേയും വാർത്തകളുടെ ചൂടാറും മുമ്പാണ് പുതിയ ബന്ധത്തിന്റെ സൂചനയുമായി ​ഗോപിയും മയോനിയും രം​ഗത്തെത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News