Malaikottai Vaaliban: 'ഇനി കാണപ്പോവത് നിജം..'; റെക്കോർഡുകൾ തകർത്തെറിഞ്ഞ് വാലിബൻ ടീസർ

Malaikottai Vaaliban Teaser Trending: മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.  

Written by - Zee Malayalam News Desk | Last Updated : Dec 7, 2023, 09:19 PM IST
  • 24മണിക്കൂറിൽ 9.7മില്യൺ കാഴ്ചക്കാരാണ് ടീസറിനു ലഭിച്ചത്.
  • ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
  • അടുത്ത വർഷം ജനുവരി 25ന് ചിത്രം തിയേറ്ററുകളിൽ എത്തും
Malaikottai Vaaliban: 'ഇനി കാണപ്പോവത് നിജം..'; റെക്കോർഡുകൾ തകർത്തെറിഞ്ഞ് വാലിബൻ ടീസർ

സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസർ റിലീസ് ചെയ്ത് ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള സിനിമയുടെ ടീസർ വ്യൂവർഷിപ് ഭേദിച്ചു ഒന്നാമനായി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് മലൈക്കോട്ടൈ വാലിബൻ. വാലിബന്റെ വരവറിയിച്ച ചിത്രത്തിന്റെ ടീസറിനു 24മണിക്കൂറിൽ 9.7മില്യൺ കാഴ്ചക്കാരാണ് ലഭിച്ചത്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പത്തു മില്യൺ കാഴ്ചക്കാരുമായി യൂട്യൂബ് ട്രൻഡിങ് ലിസ്റ്റിൽ ഒന്നാമൻ ആണ്. 

ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോർഡ് ആണ് മലൈക്കോട്ടൈ വാലിബൻ തകർത്തെറിഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം പൂർണമായും പ്രേക്ഷകന് തിയേറ്റർ എക്‌സ്പീരിയൻസ് നൽകുന്ന ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും നൽകുന്ന സൂചന.

ALSO READ: ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു; ജിയോ ബേബിക്ക് ഐക്യദാർഢ്യവുമായി ആർ ബിന്ദു

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 

'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്‌സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News