Manorajyam: ഗോവിന്ദ് പത്മസൂര്യ നായകനാകുന്നു; 'മനോരാജ്യം' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

Manorajyam first look poster: ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്നു എന്നതാണ് മനോരാജ്യം എന്ന ചിത്രത്തിന്റെ സവിശേഷത. 

Written by - Zee Malayalam News Desk | Last Updated : Jul 23, 2024, 03:40 PM IST
  • നൂറോളം സെലിബ്രേറ്റികളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
  • റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മനോരാജ്യം.
  • ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
Manorajyam: ഗോവിന്ദ് പത്മസൂര്യ നായകനാകുന്നു; 'മനോരാജ്യം' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന 'മനോരാജ്യം' സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി. നൂറോളം സെലിബ്രേറ്റികളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ നിർമ്മിച്ച് റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം.

വിദേശ രാജ്യത്താണെങ്കിലും കേരള തനിമയിൽ  ജീവിക്കാൻ ആഗ്രഹിക്കുന്ന മനുവിന്റെയും പാശ്ചാത്യ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിന്റെയും കഥയാണ് മനോരാജ്യം. മനുവിന്റെ ജീവിതത്തിലേക്ക് മിയ എന്ന പെൺകുട്ടി  കടന്നുവരുന്നതോടെ ചിത്രം വേറൊരു തലത്തിലേക്ക് പോകുന്നു. മനുവിന്റെയും മിയയുടെയും സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി, യശ്വിജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മെൽബൺ സിറ്റിയുടെ മനോഹാരിതയും കഥാപശ്ചാത്തലത്തിന്റെ നിഷ്കളങ്കതയും ചേർന്ന് ചിരിക്കാനും ചിന്തിക്കാനുമായുള്ള ഫാമിലി ഡ്രാമയാണ് മനോരാജ്യം.

ALSO READ: അർജുൻ അശോകൻ-മഹിമ നമ്പ്യാർ ചിത്രം ബ്രോമാൻസ് ചിത്രീകരണം ആരംഭിച്ചു

മധേസ് ആർ ക്യാമറമാൻ ആയിട്ടുള്ള ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. റഷീദ് പാറക്കൽ, രഞ്ജിത മേനോൻ എന്നിവരുടെ വരികൾക്ക് യുനസിയോയാണ് ഈണം പകർന്നിരിക്കുന്നത്. കോ പ്രൊഡ്യൂസർ - രശ്മി ജയകുമാർ, മാർക്ക്‌ യു എസ് കോൺസെപ്ഷൻ - അയൂബ് തലശ്ശേരി പറമ്പിൽ, ബിജിഎം - സുപ, രാമു, ആർട്ട്‌ ഡയറക്ടർ - ശ്രീരാജ് രാജപ്പൻ, രെജു റാഫെൽ, മേക്കപ്പ് - ലിജി വർഗീസ്, യാഷ്വി ജസ്വൽ, പ്രൊഡക്ഷൻ കൺട്രോളർ - പി സി മുഹമ്മദ്‌, കോസ്റ്റുംസ് - ശബാന, ഇയ്ന, എ ആർ ഹാൻഡ്‌ലൂംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനീഷ് ജോൺ, കളറിസ്റ്റ് - ബിലാൽ റഷീദ്, സൗണ്ട് ഡിസൈൻ - കരുൺ പ്രസാദ്, പി ആർ ഓ -സുനിത സുനിൽ, സ്റ്റിൽസ് - നിസാർ മൊയ്‌ദീൻ, ഡിസൈൻ - സജീഷ് എം ഡിസൈൻ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News