ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയം കുന്നനെ ഓർത്താൽ മതി; സിനിമക്കെതിരെ പ്രതീഷ് വിശ്വനാഥ്

പ്രതീഷ് വിശ്വനാഥിൻറെ പോസ്റ്റിനെതിരെ സിനിമ പ്രേമികളും രംഗത്തെത്തി. പടം സൂപ്പർ ഹിറ്റാകും എന്ന് ഉറപ്പായെന്നും ആളുകൾ കമൻറിൽ

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 03:22 PM IST
  • പ്രതീഷ് വിശ്വനാഥിൻറെ പോസ്റ്റിനെതിരെ സിനിമ പ്രേമികളും രംഗത്തെത്തി
  • പടം സൂപ്പർ ഹിറ്റാകും എന്ന് ഉറപ്പായെന്നും ആരാധകർ
  • കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്
ഗുരുവായൂരപ്പന്റെ  പേരിൽ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയം കുന്നനെ ഓർത്താൽ  മതി; സിനിമക്കെതിരെ പ്രതീഷ് വിശ്വനാഥ്

പൃഥിരാജിൻറെ പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയ്ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതീഷ് നിലപാട് വ്യക്തമാക്കിയത്. മലയാള സിനിമാക്കാർക്ക് ദിശ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായെന്നും ഗുരുവായൂരപ്പന്റെ  പേരിൽ വികലമായി  എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ്  ചെയ്ത   സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ  മതി എന്നും പ്രതീഷ് വിശ്വനാഥിൻറെ പോസ്റ്റിൽ പറയുന്നു.

എന്നാൽ പ്രതീഷ് വിശ്വനാഥിൻറെ പോസ്റ്റിനെതിരെ സിനിമ പ്രേമികളും രംഗത്തെത്തി. പടം സൂപ്പർ ഹിറ്റാകും എന്ന് ഉറപ്പായെന്നും സിനിമയിൽ പേര് കാണിക്കുമ്പോൾ
കേരളത്തിലെ "പൂജ്യം' നീയ 'നായ" ഹിന്ദു തീവ്രവാദി പ്രദീഷ് വിശ്വനാഥ് " ന് നന്ദി എന്ന് പ്രത്യേകം കാണിക്കാൻ മറക്കരുതെന്നും ആളുകൾ കമൻറ് ചെയ്യുന്നു. പൃഥ്വിരാജ് ബേസിൽ ജോസഫ് എന്നിവർ ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗുരൂവായൂരമ്പലനടയിൽ'.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്.

 

 'ജയ ജയ ജയ ഹേക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'കുഞ്ഞിരാമായണ'ത്തിന്റെ സഹ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് പുതിയ ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്നത്. 'ഗോദ'യുടെ നിർമ്മാതാക്കളായ ഇ4 എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നച്. ഒരു കോമഡി എന്റർടെയ്നർ ആകും ചിത്രം. എന്നാണ് പ്രാഥമികമായ വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News