Guruvayoor Ambalanadayil leaked: ഒടിടിയിൽ എത്തിയതിന് പിന്നാലെ 'ഗുരുവായൂരമ്പല നടയിൽ' ചോർന്നു

Guruvayoor Ambalanadayil movie leaked online: ജൂൺ 27ന് ഒടിടിയിൽ എത്തിയ ചിത്രത്തിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 27, 2024, 01:14 PM IST
  • വിപിൻ ദാസ് സംവിധാനം ചെയ്ത ഒരു കോമഡി-ഡ്രാമ ചിത്രമാണ് "ഗുരുവായൂരമ്പല നടയിൽ".
  • ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചതിന് പിന്നാലെയാണ് ചിത്രം പൈറസിയ്ക്ക് ഇരയായത്.
  • ഒടിടിയിൽ എത്തി മണിക്കൂറുകൾക്കുള്ളിലാണ് വ്യാജ പതിപ്പ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ എത്തിയത്.
Guruvayoor Ambalanadayil leaked: ഒടിടിയിൽ എത്തിയതിന് പിന്നാലെ 'ഗുരുവായൂരമ്പല നടയിൽ' ചോർന്നു

തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ​ഗുരുവായൂരമ്പല നടയിൽ ഓൺലൈനിൽ ചോ‍ർന്നു. ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചതിന് പിന്നാലെയാണ് ചിത്രം പൈറസിയ്ക്ക് ഇരയായത്. ടെലഗ്രാം, ടോറന്റ് തുടങ്ങിയ ആപ്പുകളിൽ സിനിമ ഇപ്പോൾ സൗജന്യമായി ഡൗൺലോഡ് ചെയ്ത് കാണാവുന്ന രീതിയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒടിടിയിൽ എത്തി മണിക്കൂറുകൾക്കുള്ളിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ എത്തിയത്. 

മെയ് 16ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആനന്ദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിനു എന്ന കഥാപാത്രമായാണ് ബേസിൽ ജോസഫ് എത്തുന്നത്. ഇവർക്ക് പുറമെ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, ബൈജു സന്തോഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. യോഗി ബാബുവിൻ്റെ മലയാള സിനിമയിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത് എന്നത് മറ്റൊരു സവിശേഷതയാണ്. 

ALSO READ: പൃഥ്വിരാജ് - ബേസിൽ കോംബോ 'ഗുരുവായൂരമ്പല നടയില്‍' ഒടിടിയില്‍ എത്തി; എവിടെ കാണാം?

ദീപു പ്രദീപിൻ്റെ തിരക്കഥയിൽ വിപിൻ ദാസ് സംവിധാനം ചെയ്ത ഒരു കോമഡി-ഡ്രാമ ചിത്രമാണ് "ഗുരുവായൂരമ്പല നടയിൽ". ജൂൺ 27നാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിം​ഗ് ആരംഭിച്ചത്. തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത ചിത്രത്തിന്റെ ഒടിടി റിലീസിനായി സിനിമാ പ്രേമികൾ ആവേശത്തോടെയാണ് കാത്തിരുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ​ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News