Haya Movie: ഹയയിലൂടെ നായികയാകാൻ സോഷ്യൽ മീഡിയ താരം ചൈതന്യ പ്രകാശ്

Haya Movie: വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന 'ഹയ ' ഒരു ക്യാമ്പസ് ത്രില്ലർ ചിത്രമാണ്.

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 12:52 PM IST
  • ഭരത്കെയുടെ നായികയായി ആണ് ചൈതന്യ പ്രകാശ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്
  • മാധ്യമ പ്രവർത്തകനായ മനോജ്‌ ഭാരതിയാണ് ചിത്രത്തിന്റെ തിരകഥ രചിക്കുന്നത്
  • ജിജു സണ്ണി ചായാഗ്രാഹണവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു
  • മസാല കോഫി എന്ന ബാന്റിന്റെ അമരക്കാരൻ വരുൺ സുനിലാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ
Haya Movie: ഹയയിലൂടെ നായികയാകാൻ സോഷ്യൽ മീഡിയ താരം ചൈതന്യ പ്രകാശ്

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വീഡിയോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരാമാണ് ചൈതന്യ പ്രകാശ്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്സുള്ള താരം 'ഹയ' എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തുകയാണ്. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന 'ഹയ ' ഒരു ക്യാമ്പസ് ത്രില്ലർ ചിത്രമാണ്.

പ്രിയം, ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ വാസുദേവ് സനൽ തന്റെ പുതിയ ചിത്രമായ 'ഹയ'യിലൂടെ ഒരു കൂട്ടം പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് അവസരം ഒരുക്കുകയാണ്. ഭരത്കെയുടെ നായികയായി ആണ് ചൈതന്യ പ്രകാശ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മാധ്യമ പ്രവർത്തകനായ മനോജ്‌ ഭാരതിയാണ് ചിത്രത്തിന്റെ തിരകഥ രചിക്കുന്നത്.  ജിജു സണ്ണി ചായാഗ്രാഹണവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മസാല കോഫി എന്ന ബാന്റിന്റെ അമരക്കാരൻ വരുൺ സുനിലാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ALSO READ: Haya Malayalam movie: ശക്തമായ പ്രമേയവുമായി ക്യാംപസ് ത്രില്ലർ ചിത്രം 'ഹയ'

തിരുവനന്തപുരം മാർ ഇവനിയോസ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായ ചൈതന്യ പ്രകാശ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെ ആണ് ശ്രദ്ധേയയായത്. അടുത്തിടെ ബോളിവുഡ് സൂപ്പർ താരം രൺബിർ കപൂറിന്റെ ചിത്രമായ 'ഷംശേര' യുടെ പ്രൊമോഷൻ പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു ചൈതന്യ. ഇൻസ്റ്റാഗ്രാം ലോകത്തെ മിന്നും താരമായ ചൈതന്യ ചലച്ചിത്ര മേഖലയിലും മികവ് തെളിയിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News