ഹിറ്റ് 2: ദി സെക്കൻഡ് കേസ്' ട്രെയിലർ പുറത്തിറങ്ങി

അത്തരമൊരു ഭയാനകമായ യഥാർത്ഥ സംഭവം നടന്ന് ഒരാഴ്ചയ്ക്കകം റിലീസ് ചെയ്യുന്നത് യാദൃശ്ചികവും ഞെട്ടിപ്പിക്കുന്നതും ആകസ്മികവുമാണ്

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 02:04 PM IST
  • സംഭവത്തിന്‍റെ വിചിത്രമായ സാമ്യത
  • 'മേജർ' ഫെയിമിന്റെ ഏറ്റവും പുതിയ ട്രെയിലർ
  • ഹിറ്റ് വേഴ്‌സിൽ നിന്നുള്ള രണ്ടാം ഭാഗമാണ് ഹിറ്റ് 2
ഹിറ്റ് 2: ദി സെക്കൻഡ് കേസ്' ട്രെയിലർ പുറത്തിറങ്ങി

ഡൽഹിയിൽ അടുത്തിടെ നടന്ന ഒരു സ്ത്രീയെ കൊലപ്പെടുത്തി വികൃതമാക്കിയ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ അടക്കം ഏറെ ചർച്ചയായതാണ്.സംഭവത്തിന്‍റെ  വിചിത്രമായ സാമ്യതയിൽ, 'മേജർ' ഫെയിമിന്റെ ഏറ്റവും പുതിയ ട്രെയിലർ, അദിവി ശേഷിന്റെ ഏറ്റവും പുതിയ ചിത്രമായ "ഹിറ്റ് - ദി സെക്കൻഡ് കേസ്" ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരു വർഷം മുമ്പ് എഴുതിയ ഒരു സിനിമ, അത്തരമൊരു ഭയാനകമായ യഥാർത്ഥ സംഭവം നടന്ന് ഒരാഴ്ചയ്ക്കകം റിലീസ് ചെയ്യുന്നത് യാദൃശ്ചികവും ഞെട്ടിപ്പിക്കുന്നതും ആകസ്മികവുമാണ്.

 ഡോ. സൈലേഷ് കൊളാനുവിന്റെ ഹിറ്റ് വേഴ്‌സിൽ നിന്നുള്ള രണ്ടാം ഭാഗമാണ് ഹിറ്റ് 2.  സൈലേഷ് കൊളാനു സംവിധാനം ചെയ്യുന്ന ചിത്രം 2022 ഡിസംബർ 2 ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.  കൃഷ്ണ ദേവ് എന്ന കൂൾ പോലീസുകാരന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ ആണ് ട്രെയിലർ പറയുന്നത്.   കെഡിയുടെ ജീവിതം, പ്രണയം, ജോലി, എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് മനോഹരമായ ട്രെയിലർ ആണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഒരു പാത്ത് ബ്രേക്കിംഗ് ട്രെയിൻ ത്രില്ലർ ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ എത്തും.

 മേജർ എന്ന ചിത്രത്തിലൂടെയാണ് അദിവി ശേഷ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയം നേടിയതും കൂടാതെ, 53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (IFFI) ഒരു ഹിന്ദി ഭാഷാ ചിത്രമായി ഈ ചിത്രം തിരഞ്ഞെടുക്കപെടുകയും ചെയ്തിരുന്നു.ഹോമിസൈഡ് ഇന്റർവെൻഷൻ ടീമിലെ കൂൾ കോപ്പായ കെഡി എന്ന കഥാപാത്രത്തെയാണ് ‘ഹിറ്റ് 2’ അവതരിപ്പിക്കുന്നത്.  മീനാക്ഷി ചൗധരി നായികയായെത്തുന്ന ചിത്രത്തിൽ റാവു രമേഷ്, ശ്രീകാന്ത് മാഗന്തി, കോമലീ പ്രസാദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.  പ്രശാന്തി തിപിർനേനി ചിത്രം നിർമ്മിക്കുമ്പോൾ വാൾ പോസ്റ്റർ സിനിമയുടെ അവതാരകൻ നാച്ചുറൽ സ്റ്റാർ നാനിയാണ്.

 അഭിനേതാക്കൾ:

 അദിവി ശേഷ്, മീനാക്ഷി ചൗധരി, റാവു രമേഷ്, പോസാനി കൃഷ്ണ മുരളി, തനിക്കെല്ല ഭരണി, ശ്രീനാഥ് മാഗന്തി, കോമലീ പ്രസാദ് തുടങ്ങിയവർ.

 അവതരണം: നാനി
 ബാനർ: വാൾപോസ്റ്റർ സിനിമ
 നിർമ്മാതാവ്: പ്രശാന്തി ത്രിപിർനേനി
 രചന, സംവിധാനം: ഡോ. സൈലേഷ് കൊളാനു
 ഛായാഗ്രഹണം: മണികണ്ഠൻ.എസ്
 സംഗീതം: ജോൺ സ്റ്റുവാർട്ട് എദുരി
 കല: മനീഷ എ.ദത്ത്
 എഡിറ്റിംഗ്: ഗാരി ബി.എച്ച്
 എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്.വെങ്കട്ട് രത്‌നം
 പിആർഒ: ശബരി

Trending News