Thiruvananthapuram: റേഷൻ വ്യാപാരികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. റേഷൻ വ്യാപാരികളുടെ കമ്മീഷൻ തുക മുഴുവൻ ഉടന്‍തന്നെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.
കേന്ദ്ര പദ്ധതി അനുസരിച്ചുള്ള അരി വിതരണത്തിന്‍റെ കമ്മീഷന്‍ നല്‍കേണ്ടി വന്നതുമൂലമാണ് പ്രതിസന്ധിയുണ്ടായത്. ധനവകുപ്പിൽ നിന്ന് ഉടൻതന്നെ തുക ലഭിക്കും. റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന സമരം തികച്ചും അനാവശ്യമാണ് എന്നും മന്ത്രി വ്യക്തമാക്കി. സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും സമരം പ്രഖ്യാപിച്ചതിനെയും വിമർശിച്ച മന്ത്രി ഉത്തരവ് വായിക്കുകപോലും ചെയ്യാതെ സമരം പ്രഖ്യാപിച്ചവരോട് എന്ത് പറയാനാണ് എന്നും ചോദിച്ചു.
Also Read: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ തങ്ങളുടെ കമ്മീഷന്‍ തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച മുതൽ വ്യാപകമായി റേഷൻ കടകൾ അനിശ്ചിതമായി അടച്ചിടും. കമ്മീഷന്‍ തുക പൂര്‍ണമായി നല്‍കാത്തില്‍ പ്രതിഷേധിച്ചാണ് സമരം.
കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുകയിൽ 49% മാത്രമേ നല്‍കാനാകൂയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതുക്കൂടാതെ, കുടിശിക എന്ന് നല്‍കും എന്നത് സംബന്ധിച്ച യാതൊരു ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സിഐടിയു, എഐടിയുസി തുടങ്ങിയ ഇടത് അനുകൂല സംഘടനകളടക്കം അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളുടെ 51% കമ്മീഷന്‍ തടഞ്ഞുവയ്ക്കുകയാണെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.
വിലക്കയറ്റം രൂക്ഷമായിരിയ്ക്കുന്ന ഈ സമയത്ത് റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന അനിശ്ചിതകാല സമരം സാധാരണക്കാരെ ഒന്നടങ്കം ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...