Vrushabha Movie: ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ വൃഷഭ ടീമിനൊപ്പം ചേര്‍ന്നു

Vrushabha Movie:  ഇമോഷൻസ് കൊണ്ടും VFX കൊണ്ടും മികച്ച ദൃശ്യാനുഭവമാകും വൃഷഭ  പ്രേക്ഷകർക്കായി സമ്മാനിക്കുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ഈ ചിത്രം റിലീസിനെത്തും. 

Written by - Zee Malayalam News Desk | Last Updated : Aug 7, 2023, 01:55 PM IST
  • നിക്ക് തർലോ എത്തുന്നതോടുകൂടി ഹോളിവുഡ് സിനിമയുടെ മാതൃകയിൽ നിർമ്മിക്കപ്പെടുന്ന ചിത്രമായി വൃഷഭ മാറുകയാണ്.
Vrushabha Movie: ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ വൃഷഭ ടീമിനൊപ്പം ചേര്‍ന്നു

Vrushabha Movie: മോഹൻലാൽ, റോഷൻ മേക്ക പ്രധാന വേഷങ്ങളിലെത്തി സഹ്‌റ എസ് ഖാന്‍റെയും ഷാനയ കപൂറിന്‍റെയും പാൻ-ഇന്ത്യ ലെവലിൽ ലോഞ്ച് ചെയ്യുന്ന ചിത്രമായ വൃഷഭയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിക്ക് തർലോ എത്തി. 

നിരവധി ഹോളിവുഡ് സിനിമകൾ നിർമ്മിക്കുകയും നിരവധി ചിത്രങ്ങള്‍ക്ക് സഹനിർമ്മാതാവായിരിയ്ക്കുകയും  ചെയ്തിട്ടുള്ള നിക്ക് തർലോ ഏറെ ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. അക്കാദമി അവാർഡ് നേടിയ മൂൺലൈറ്റ് (2016), ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസോറി (2017) എന്നീ സിനിമകൾക്ക് അദ്ദേഹം  പുരസ്‌കാരം നേടിയിട്ടുണ്ട്.  

Also Read:  Rahul Gandhi Update: അംഗത്വം പുനഃസ്ഥാപിച്ചു, രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലേയ്ക്ക്  
 
നിക്ക് തർലോ എത്തുന്നതോടുകൂടി ഹോളിവുഡ് സിനിമയുടെ മാതൃകയിൽ നിർമ്മിക്കപ്പെടുന്ന ചിത്രമായി വൃഷഭ മാറുകയാണ്. ചിത്രത്തിന്‍റെ വമ്പൻ സ്കെയിലിലുള്ള നിർമാണം പ്രകടിപ്പിക്കാനായി 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ നിർമാതാക്കൾ പങ്കുവെച്ചിരുന്നു. 

Also Read: Ekadashi and Rice: ഏകാദശിയ്ക്ക് അരിയാഹാരങ്ങള്‍ കഴിയ്ക്കുന്നത് ദോഷം, കാരണം അറിയാം  
 

വൃഷഭ ടീമിൽ ചേരുന്നതിന് മുന്നോടിയായി നിക്ക് തന്‍റെ ആവേശം ആരാധകരുമായി പങ്കുവെച്ചു. "വൃഷഭ തന്‍റെ ആദ്യ ഇന്ത്യൻ സിനിമയാണ്, ഞാൻ വളരെ ആവേശത്തിലാണ്, ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന നിലയിൽ, സർഗ്ഗാത്മകത ഉൾപ്പെടെയുള്ള ഫിലിം മേക്കിംഗിന്‍റെ വ്യത്യസ്ത വശങ്ങൾ ഞാൻ പരിശോധിക്കും. ഒരു ബഹുഭാഷാ സിനിമയിൽ പ്രവർത്തിക്കുന്ന എന്‍റെ ആദ്യ ചുവടു വയ്പ്പാണ് ഇത്. അതും എന്‍റെ രാജ്യത്തിന്‌ പുറത്ത്, ഞാൻ തികച്ചും ത്രില്ലിലാണ്. ഓരോ സിനിമയും എനിക്ക് ഒരു പുതിയ അനുഭവമാണ്, എനിക്ക് പഠിക്കാൻ എന്തെങ്കിലും തരുന്നു, വൃഷഭയ്‌ക്കൊപ്പമുള്ള അനുഭവം അസാധാരണമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്." അദ്ദേഹം പറഞ്ഞു. 

ഈ യാത്രയിൽ നിക്കിനെപ്പോലൊരാൾ ഒപ്പം ചേരുന്നത് ടീമിന്‍റെ ഭാഗ്യമാണെന്നാണ് നിർമ്മാതാവ് വിശാൽ ഗുർനാനി അഭിപ്രായപ്പെട്ടത്. “നിക്ക് തർലോ ഞങ്ങളോടൊപ്പം ഒന്നിക്കുമ്പോൾ ഞങ്ങളുടെ സിനിമ നിർമ്മിക്കപ്പെടുന്ന സ്കെയിൽ നിങ്ങൾക്ക് ചിന്തിക്കാവുന്നതാണ്  ഹോളിവുഡ് സിനിമകൾക്ക് തുല്യമായി നിർമ്മിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമകളിൽ ഒന്നാണ് വൃഷഭ. നിക്ക് ടീമിലേക്ക് എത്തിയത് ഞങ്ങളുടെ ഭാഗ്യമാണ്.",  വിശാൽ ഗുർനാനി പറഞ്ഞു. 
 
ഇമോഷൻസ് കൊണ്ടും VFX കൊണ്ടും മികച്ച ദൃശ്യാനുഭവമാകും വൃഷഭ  പ്രേക്ഷകർക്കായി സമ്മാനിക്കുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ഈ ചിത്രം റിലീസിനെത്തും. 2024ൽ 4500ഓളം സ്ക്രീനുകളിൽ വിവിധ ഭാഷകളിലായി ഈ ചിത്രം റിലീസിനെത്തും. 

എ വി എസ് സ്റ്റുഡിയോസിന്‍റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്‍റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്‍റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ എന്നിവർ ഈ ചിത്രം നിർമിക്കുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News